ക്യാന്‍സര്‍ രോഗിയുടെ വീട് കത്തിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍; വീടിന് പൂട്ട് വാങ്ങിച്ച് കൊടുത്ത് മഹാമനസ്‌കനായ യുവാവ് താക്കോല്‍ കൈക്കലാക്കി അതേവീട്ടില്‍ കവര്‍ച്ചയ്ക്ക് കയറി, പ്രതിയുടെ മൊഴി കേട്ട് പോലീസ് ഞെട്ടി

കാസര്‍കോട്: (https://ift.tt/2PiH94L) ക്യാന്‍സര്‍ രോഗിയുടെ വീട് കത്തിച്ച സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റു ചെയ്തു. മുട്ടത്തോടി തെക്കേമൂലയിലെ അബ്ദുല്‍ ലത്വീഫിനെ (36)യാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്. നായന്മാര്‍മൂല റഹ് മാനിയ നഗറിലെ പാലോത്ത് ഷിഹാബിന്റെ വീടാണ് തിങ്കളാഴ്ച കത്തിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കവര്‍ച്ച ചെയ്തിരുന്നു. അയല്‍വാസിയായ ലത്വീഫിനെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നുമാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

കീമോതെറാപ്പി ചെയ്യാനായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീടുപൂട്ടി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയതായിരുന്നു ഷിഹാബും കുടുംബവും. തിങ്കളാഴ്ച ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വീട് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഖുര്‍ആന്‍ എടുത്ത് പുറത്തുവെച്ച നിലയിലായിരുന്നു. സാധനങ്ങള്‍ വാരിവലിച്ചിട്ട് കത്തിച്ചതായാണ് കണ്ടെത്തിയത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി മണിക്കൂറുകള്‍ക്കകം പിടിയിലായത്.

ചോദ്യം ചെയ്യലില്‍ വീട്ടില്‍ മോഷണം നടത്തിയത് താനാണെന്ന് ലത്വീഫ് പോലീസിനോട് സമ്മതിച്ചു. വെള്ളിയാഴ്ച രാത്രി മോഷണത്തിന് കയറിയ ലത്വീഫ് സമീപവാസികള്‍ക്ക് സംശയത്തിന് ഇടവരാതിരിക്കാന്‍ ലൈറ്റിട്ടില്ല. കടലാസില്‍ തീ കത്തിച്ച് അതിന്റെ വെളിച്ചത്തിലായിരുന്നു മോഷണം. ഇത് പിന്നീട് വീട്ടില്‍ തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇതില്‍ നിന്നുമായിരിക്കാം വീട്ടിലേക്ക് തീപടര്‍ന്നതെന്നും വീട് കത്തിച്ചിട്ടില്ലെന്നും ലത്വീഫ് പോലീസിനോട് പറഞ്ഞു.

നേരത്തെ ഷിഹാബിന്റെ വീടിന് പൂട്ട് വാങ്ങിച്ചു കൊടുത്തത് ലത്വീഫായിരുന്നു. പൂട്ട് വാങ്ങിയ സമയം മൂന്ന് താക്കോല്‍ കിട്ടിയെങ്കിലും രണ്ടെണ്ണമാണ് ഷിഹാബിന് നല്‍കിയത്. മറ്റേ താക്കോല്‍ ഉപയോഗിച്ച് വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയം കവര്‍ച്ചയ്ക്ക് കയറുകയായിരുന്നു. കത്തി നശിച്ച വീടിന്റെ രണ്ടു വാതിലുകളും പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതോടെയാണ് അടുത്തറിയാവുന്ന ആരോയാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് പോലീസിന് സംശയത്തിനിടയാക്കിയത്. തുടർന്ന് അയല്‍വാസിയായ ലത്വീഫിനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.

മോഷ്ടിച്ച ഒന്നേ മുക്കാല്‍ ലക്ഷം രൂപയില്‍ 1,30,000 രൂപ ലത്വീഫിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി പോലീസ് കണ്ടെത്തി. ബാക്കിയുള്ള തുകയില്‍ കുറച്ച് കൈവശമുണ്ടെന്നും കുറച്ച് ചിലവായി പോയെന്നും പ്രതി പോലീസിനോട് പറഞ്ഞു. നേരത്തെ ഗള്‍ഫിലായിരുന്ന ലത്വീഫ് ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. മഹാമനസ്‌കന്‍ ചമഞ്ഞ് പിന്നീട് അതേ വ്യക്തി തന്നെ വീട്ടില്‍ കവര്‍ച്ച നടത്തിയത് ഷിഹാബിനും കുടുംബത്തിനും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

Related News:
ഈ പാവപ്പെട്ടവനോട് എന്തിനീ ക്രൂരത! ക്യാന്‍സര്‍ ബാധിതന്റെ വീട് കത്തിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
വീട് പൂട്ടി കീമോ തെറാപ്പി ചെയ്യാനായി ആശുപത്രിയിലേക്ക് പോയ ക്യാന്‍സര്‍ ബാധിതന്റെ വീട് കത്തിച്ചു; ഖുര്‍ആന്‍ പുറത്തുവെച്ച നിലയില്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന സഹായനിധിയായ ഒന്നേ മുക്കാല്‍ ലക്ഷം രൂപ കാണാനില്ല


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Robbery, Trending, Naimaramoola, fire, House set fire case; accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?