ഇത് ഒന്നൊന്നര പരീക്ഷണമായിപ്പോയി... കോപ്പിയടിച്ച് പരീക്ഷ പാസാകാമെന്നത് സ്വപ്നങ്ങളില്‍ മാത്രം; കാര്‍ഡ്ബോര്‍ഡ് കൊണ്ടുള്ള ഹെല്‍മറ്റ് ധരിപ്പിച്ച് വിദ്യാര്‍ത്ഥികളെക്കൊണ്ട് പരീക്ഷയെഴുതിപ്പിച്ചു; പ്രതിഷേധങ്ങള്‍ക്കിടെ യൂണിവേഴ്‌സിറ്റി നടത്തിയ പരീക്ഷ വിജയമെന്ന് അധികൃതര്‍

ഹവേരി: (www.kvartha.com 20.10.2019) കേരളത്തില്‍ പരീക്ഷയും മാര്‍ക്ക്ദാനവും വിവാദങ്ങളുടെ കൊടുമുടിയില്‍ എത്തിയപ്പോഴിതാ, അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയില്‍ നിന്ന് വിചിത്രമായ ഒരു പരീക്ഷാ വാര്‍ത്ത. തല കാര്‍ഡ്ബോര്‍ഡ് പെട്ടിക്കകത്താക്കി വിദ്യാര്‍ത്ഥികളെക്കൊണ്ട് പരീക്ഷയെഴുതിപ്പിച്ചു. ഒക്ടോബര്‍ 16ന് ഹവേരി ജില്ലയിലാണ് സംഭവം അരങ്ങേറിയത്. ഭഗത് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലാണ് വിദ്യാര്‍ത്ഥികള്‍ തലയില്‍ കാര്‍ഡ് ബോര്‍ഡ് ഹെല്‍മറ്റ് ചുമന്ന് മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന പരീക്ഷ എഴുതിയത്.

ക്ലാസുകളില്‍ സിസിടിവി ഘടിപ്പിച്ചും പരീക്ഷ ഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍, മെബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുമാണ് മറ്റു കോളജുകളില്‍ കോപ്പിയടി തടയാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ അത്തരത്തില്‍ നിന്നും വ്യത്യസ്തവും വിചിത്രവുമായ രീതിയാണ് ഹവേരിയിലെ കോളജ് ക്ലാസ് മുറികളില്‍ അധികൃതര്‍ പരീക്ഷിച്ചത്.

Karnataka, News, National, Education, Examination, Students, Social Network, Students made to wear cartons to avoid copying in Haveri

ചോദ്യപേപ്പറും ഉത്തരക്കടലാസും കാണാന്‍ മാത്രമായി മുന്‍വശത്ത് ചതുരാകൃതിയില്‍ കാര്‍ഡ്ബോര്‍ഡില്‍ ദ്വാരമുണ്ടാക്കിയിരുന്നു. കോളജ് മാനേജ്മെന്റിന്റെ ഈ ക്രൂരത വിദ്യാര്‍ത്ഥികള്‍ ആദ്യം എതിര്‍ത്തെങ്കിലും അധികൃതര്‍ ചെവികൊണ്ടില്ല. 'കോളജിന്റെ ഹെല്‍മറ്റ് പരീക്ഷണ'ത്തിന്റെ ചിത്രങ്ങള്‍ വളരെ വേഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

Karnataka, News, National, Education, Examination, Students, Social Network, Students made to wear cartons to avoid copying in Haveri

സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച ഇക്കാലത്ത് കോപ്പിയടി തടയാന്‍ അധികൃതര്‍ തെരെഞ്ഞെടുത്ത വികൃത രീതിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുളളത്. കോളജ് അധികൃതരില്‍ നിന്ന് വിശദീകരണം തേടണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളിലും നിരവധി പേര്‍ രംഗത്തെത്തി. കനത്ത പ്രതിഷേധമുയര്‍ന്നിട്ടും അധികൃതര്‍ തങ്ങള്‍ ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കുകയാണ് ചെയ്തത്. അതേസമയം ഈ പരീക്ഷണം വന്‍ വിജയമാണെന്നും കോപ്പിയടി പൂര്‍ണമായും തടയാനും സാധിച്ചുമെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka, News, National, Education, Examination, Students, Social Network, Students made to wear cartons to avoid copying in Haveri


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?