ഖത്തര്‍ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് യോഗം നടത്തി

കാസര്‍കോട് (www.evisionews.co): ഖത്തര്‍ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് മുഖ്യ ഭാരവാഹികളുടെയും സീനിയര്‍ നേതാക്കളുടെയും യോഗം 24ന് രാത്രി മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.സി സാദിഖിന്റെ വസതിയില്‍ ചേര്‍ന്നു. പഞ്ചായത്ത് ട്രഷറര്‍ നൗഷാദ് ദേളി, ഉസ്മാന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.സി മന്‍സൂറിന്റെ അധ്യക്ഷതയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം മജിദ് ചെമ്പരിക്ക യോഗം ഉദ്ഘാടനം നിര്‍വഹിച്ചു. 

റിയാസ് അബ്ദുല്‍ ഖാദര്‍, കെ.സി സാദിഖ് എന്നിവര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്തി. കമ്മിറ്റിയുടെ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കാന്‍ താല്‍കാലികമായി അടുത്ത കൗണ്‍സില്‍ ചേരുന്നത് വരെ പ്രസിഡന്റായി നൗഷാദ് ദേളി ഉസ്മാനെയും സെക്രട്ടറിയായി റിഫാഹി കടവത്തിനെയും തെരഞ്ഞടുത്തു.

സ്‌നേഹ സുരക്ഷ പദ്ധതിയുടെപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സീറോ ബാലന്‍സ് കൊണ്ടുവരാന്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ക്ക് പത്തു മെമ്പര്‍മാരെ വീതം ബന്ധപ്പെടാന്‍ നിര്‍ദേശിച്ചു. പഞ്ചായത്ത് കൗണ്‍സില്‍ യോഗം വിപുലമായി ഡിസംബര്‍ 12ന് ചേരാന്‍ തിരുമാനിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും ഫാസിസത്തോട് പടപൊരുതി തിളക്കമാര്‍ന്ന വിജയംകൈവരിച്ച എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്കും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച യു.ഡി.എഫിന്റെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വോട്ടുചെയ്ത എല്ലാവര്‍ക്കും യോഗം അഭിനന്ദനം രേഖപ്പെടുത്തി. മുഹമ്മദ് റഷീദ്, ഹര്‍ഷാദ്, അമീര്‍ കടവത്ത്, റിയാസ്, റിഫാഈ കടവത്ത് സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?