മുഖ്യമന്ത്രി വേഷത്തില്‍ മമ്മൂക്ക; വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ മെഗാസ്റ്റാറിന്റെ മാസ് വരവ്; വണ്ണില്‍ അഭിനയിക്കുന്നത് വന്‍താരനിര

(www.kvartha.com 22.10.2019) മെഗാസ്റ്റാര്‍ മമ്മൂട്ടി നായകവേഷത്തിലെത്തുന്ന 'വണ്‍' ചിത്രത്തില്‍ അഭിനയിക്കുന്നത് വന്‍ താരനിര. സംയുക്ത മേനോനും ഗായത്രി അരുണുമാണ് നായികമാര്‍. ജോജു ജോര്‍ജ്ജ്, സംവിധായകന്‍ രഞ്ജിത്ത്, മുരളി ഗോപി, സലീം കുമാര്‍, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, അലന്‍സിയര്‍, രമ്യ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. തിങ്കളാഴ്ച്ച ഇടപ്പള്ളി 3 ഡോട്‌സ് സ്റ്റുഡിയോയില്‍ വച്ച് ചിത്രത്തിന്റെ പൂജ നടന്നു.

ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ റോളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഗാനഗന്ധര്‍വ്വന് ശേഷം ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബോബി സഞ്ജയ് ആണ് തിരക്കഥയൊരുക്കുന്നത്. ശ്രീലക്ഷ്മി ആര്‍ ആണ് നിര്‍മ്മാതാവ്. ഛായാഗ്രഹണം വൈദി സോമസുന്ദരം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cinema, Malayalam, Kerala, Mammootty, News, Entertainment, CM, Mammooty handling the role of CM in 'One'


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?