ലോക്സഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ദക്ഷിണേന്ത്യക്ക്; ഉത്തരേന്ത്യയില്‍ നിന്ന് കൂടുതല്‍ എംപിമാരെ ലോക്‌സഭയിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി യുപിയിലെ കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: (www.kvartha.com 09.10.2019) ലോക്‌സഭയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്ന ആരോപണവുമായി യുപിയിലെ കോണ്‍ഗ്രസ് നേതാവ് രംഗത്ത്. ഉത്തരേന്ത്യയില്‍ നിന്ന് കൂടുതല്‍ എംപിമാരെ ലോക്‌സഭയിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നേതാവ് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ജിതിന്‍ പ്രസാദയാണ് ലോക്സഭയിലെ സീറ്റ് വര്‍ധിപ്പിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തെഴുതിയത്.
നിലവിലെ സീറ്റുകളുടെ വിതരണ രീതിയാണ് ഈ പ്രശ്‌നത്തിന് കാരണമെന്നും ജിതിന്‍ പറഞ്ഞു. ലോക്സഭ സീറ്റ് വിതരണത്തില്‍ ഉത്തരേന്ത്യയും പ്രത്യേകിച്ച് ഉത്തര്‍പ്രദേശും അസമത്വം നേരിടുകയാണ്. പല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ലോക്സഭ മണ്ഡലങ്ങളുടെ ജനസംഖ്യ പത്ത് ലക്ഷം മാത്രമാണ്. എന്നാല്‍ ഉത്തരേന്ത്യയിലെ മണ്ഡലങ്ങളില്‍ പലതിലേയും ജനസംഖ്യ 25 ലക്ഷത്തോളമാണ്.
ഉത്തര്‍പ്രദേശിന്റ ശരാശരി പ്രാതിനിധ്യം മറ്റുള്ള സംസ്ഥാനങ്ങളെക്കാള്‍ കുറവാണ്. ഇത് എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ചിലവഴിക്കുന്നതിലുള്‍പ്പടെ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
20.42 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ 403 നിയമസഭാ മണ്ഡലങ്ങളും 80 ലോക്‌സഭ മണ്ഡലങ്ങളുമാണുള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിനും ബീഹാറിനുമാണ് ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ളത്.
Keywords: National, New Delhi, Lok Sabha, Congress, News, India, More representation from South in Lok Sabha: Congress leader

Powered by Info News For You

Comments
Post a Comment