പോലീസ് ഹെഡ്ക്വാട്ടേഴ്‌സിലെ ജീവനക്കാരന്‍ നാല് പോലീസ് ഉദ്യോഗസ്ഥരെ കുത്തിക്കൊന്നു

പാരിസ്: (www.kvartha.com 04.10.2019) പോലീസ് ഹെഡ്ക്വാട്ടേഴ്‌സിലെ ജീവനക്കാരന്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ കുത്തിക്കൊന്നു. ഫ്രാന്‍സിന്റെ തലസ്ഥാനനഗരിയായ പാരിസിലാണ് സംഭവം. ഒരു പോലീസുദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു.

അക്രമിയെ ഹിസ്റ്റോറിക് ബില്‍ഡിംഗിന് സമീപത്തുവെച്ച് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു കൊന്നു. പോലീസ് ഹെഡ്ക്വാട്ടേഴ്‌സിലെ അഡ്മിനിസിട്രേറ്റീവ് കപ്പാസിറ്റി വിഭാഗത്തില്‍ ജോലിചെയ്തിരുന്ന ജീവനക്കാരനാണ് അക്രമം നടത്തിയത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Europe, France, Paris, News, Police Men, Stabbed to death, Paris knife attack: Four dead in Paris police HQ stabbing


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?