പത്മകുമാറിന്റെ കാലാവധി അവസാനിക്കുന്നു; യുവതീ പ്രവേശനത്തെ അനുകൂലിച്ചവര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തിന് മുന്‍ഗണന
തിരുവനന്തപുരം: (www.kvartha.com 26.10.2019) തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ പ്രസിഡന്റിനെയും ഒരംഗത്തെയും കണ്ടെത്താന്‍ ആലോചനകള്‍ തകൃതിയായി നടക്കുന്നു. യുവതീ പ്രവേശനത്തെ അനുകൂലിച്ചവര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തിന് മുന്‍ഗണന നല്‍കുമെന്നാണ് സൂചന.
ഇപ്പോഴത്തെ പ്രസിഡന്റ് എ പത്മകുമാറിന്റെയും അംഗം കെ പി ശങ്കരദാസിന്റെയും രണ്ട് വര്‍ഷത്തെ ഔദ്യോഗിക കാലാവധി നവംബര്‍ 14 ന് അവസാനിക്കും. നവംബര്‍ 17 നാണ് മണ്ഡലകാലം തുടങ്ങുന്നത്. ഇതിന് മുമ്പായി പുതിയ നിയമനങ്ങള്‍ നടത്തണം.
പ്രസിഡന്റ് സ്ഥാനം സി പി എമ്മിനും മെമ്പര്‍ സ്ഥാനം സി പി ഐക്കുമെന്നതാണ് ഇടതുമുന്നണിയിലെ ധാരണ. എന്നാല്‍ നിലവിലെ പ്രസിഡന്റിനും അംഗത്തിനും കാലാവധി നീട്ടി നല്‍കാന്‍ നിയമ തടസമുണ്ട്. കാലാവധി കഴിഞ്ഞ ശേഷം വീണ്ടും നിയമിക്കണമെങ്കിലും നിയമ ഭേദഗതി വേണ്ടിവരും. മലബാര്‍ ദേവസ്വം നിയമത്തില്‍ ഇങ്ങനെ മാറ്റം വരുത്തിയിട്ടുണ്ട്.
എന്നാല്‍, പത്മകുമാറിന് വീണ്ടും അവസരം നല്‍കാന്‍ സി പി എം തയ്യാറായേക്കില്ല. കാരണം സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ വിവാദങ്ങളില്‍ പത്മകുമാറിനെതിരെ പാര്‍ട്ടിയില്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ശങ്കരദാസിന്റെ കാര്യത്തില്‍ സി പി ഐ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു, ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം രാജഗോപാലന്‍ നായര്‍ തുടങ്ങിയവരുടെ പേരുകളാണ് സി പി എമ്മിന്റെ പരിഗണനയിലുള്ളതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
രാജഗോപാലന്‍ നായര്‍ മുമ്പ് ഒരു തവണ പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. സി പി എമ്മുമായി നേരത്തേ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എന്‍ വാസു പത്തനംതിട്ട ജില്ലയിലെ കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ആലപ്പുഴ, കൊല്ലം ജില്ലകളിലെ മറ്റ് രണ്ട് നേതാക്കളുടെ പേരുകളും പരിഗണിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Padmakumar’s term as Devaswom board president ends; will the new choice be person favouring women’s entry in Sabrimala?, Thiruvananthapuram, News, Religion, Sabarimala Temple, Politics, CPM, Kerala.

Powered by Info News For You

Comments
Post a Comment