കനത്ത മഴയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി; ഒമ്പത് ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി; (www.kvartha.com 22.10.2019) സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ചൊവ്വാഴ്ച്ച സര്‍വീസ് നടത്തേണ്ടിയിരുന്ന ഒമ്പത് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. ഇതില്‍ രണ്ടെണ്ണം എക്‌സ്പ്രസ് ട്രെയിനുകളാണ്. ബംഗളൂരു-എറണാകുളം എക്‌സ്പ്രസ് (12677), കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12081) ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍(56365), പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍(56366), ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍(56361), എറണാകുളം-ആലപ്പുഴ പാസഞ്ചര്‍(56379), കായംകുളം-എറണാകുളം പാസഞ്ചര്‍(56380), കൊല്ലം-കോട്ടയം പാസഞ്ചര്‍(56394), കോട്ടയം-കൊല്ലം പാസഞ്ചര്‍(56393) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

അപ്രതീക്ഷിതമായുണ്ടായ മഴയില്‍ പല സ്ഥലങ്ങളിലും ട്രാക്കില്‍ വെള്ളക്കെട്ടുണ്ടായതാണ് ഗതാഗതം തടസ്സപ്പെടാന്‍ കാരണമായത്. എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ വെള്ളം കയറി സിഗ്‌നല്‍ സംവിധാനം നിലച്ചിരുന്നു.


അഞ്ചുദിവസങ്ങള്‍കൂടി സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച്ച അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട്, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, തിരുവനന്തപുരം ഒഴികെ ബാക്കിയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, Railway, Train, Rain, Trending, Railway transportation obstructed in heavy rain; Nine trains cancelled


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?