പാലായില്‍ ചക്കവീണ് മുയല്‍ ചത്തു എന്നുകരുതി എല്ലാ ചക്കവീഴുമ്പോഴും മുയല്‍ ചാകില്ലെന്ന് എല്‍ ഡി എഫ് മനസിലാക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മഞ്ചേശ്വരം: (https://ift.tt/2olMT28) പാലായില്‍ ചക്കവീണ് മമുയല്‍ ചത്തു എന്നുകരുതി എല്ലാ ചക്കവീഴുമ്പോഴും മുയല്‍ ചാകില്ലെന്ന് എല്‍ ഡി എഫ് മനസിലാക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഉപ്പളയില്‍ നടന്ന യു ഡി എഫ് മഞ്ചേശ്വരം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഒരു കാര്യവുമില്ല.

പൊന്നുരുക്കുന്നേടത്ത് പൂച്ച വരേണ്ട. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ദേശീയപാത മാത്രം മതി ഒരാളും എല്‍ ഡി എഫിന് വോട്ടുചെയ്യാതിരിക്കാനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സപ്തഭാഷാ സംഗമമൊന്നും ബി ജെ പി ക്ക് വേണ്ടെന്നും അവര്‍ ഒരു മതത്തിനും ഒരു ഭാഷയ്ക്കുംവേണ്ടി വാദിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഗാന്ധിയും നെഹ് റുവും ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ കേന്ദ്രം ഭരിക്കുന്നവര്‍ അവരെ രാജ്യത്തെ ഏതെങ്കിലും ജയിലില്‍ അടക്കുമായിരുന്നു. ലാവലിന്‍ കേസില്‍ ഏതുനിമിഷവും ജയിലിലേക്ക് പോകാനുള്ളയാളാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അവിശുദ്ധ രാഷ്ട്രീയശക്തികള്‍ കേരളത്തിലേക്ക് കടക്കാതിരിക്കാന്‍ കോട്ടകെട്ടി കാവല്‍നില്‍ക്കുന്നവരുടെ നാടാണ് മഞ്ചേശ്വരമെന്നും അത് എന്നും അങ്ങനെത്തന്നെയായിരിക്കുമെന്നും മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, by-election, Trending, P.K.Kunhalikutty, PK Kunhalikkutty against LDF
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?