ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്ത് 'ദാദാ'? ഗാംഗുലി ബിസിസിഐ പ്രസിഡന്റായേക്കും; അമിത്ഷായുടെ മകന്‍ സെക്രട്ടറി

മുംബൈ: (www.kvartha.com 14.10.2019) ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്ത് ഇനി 'ദാദാ' ഇരിക്കും. മുംബൈയില്‍ നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐയുടെ പുതിയ പ്രസിഡന്റാവുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഞായറാഴ്ച രാത്രിയില്‍ മുംബൈയില്‍ ചേര്‍ന്ന് ബിസിസിഐയുടെ യോഗത്തില്‍ നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ തലവന്‍ കൂടിയായ ഗാംഗുലിയുടെ പേര് ഉയര്‍ന്ന് വരികയായിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ ജെയ് ഷായാണ് ബിസിസിഐ സെക്രട്ടറി. മുന്‍ പ്രസിഡന്റും ധനകാര്യ സഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമലാണ് ട്രഷറര്‍.


ഇന്ത്യന്‍ ടീമിനെ ലോകകപ്പില്‍ സെമിഫൈനല്‍ വരെ എത്തിച്ച ഗാംഗുലി ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ബംഗാള്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്ത് ഏറെക്കാലമായി പിടിമുറുക്കിയിരുന്ന എന്‍ ശ്രീനിവാസന്‍ പക്ഷത്തിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഗാംഗുലിയുടെ സ്ഥാനാരോഹണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Sports, Cricket, Mumbai, BCCI, Ganguly, News, Sourav Ganguly likely to be new BCCI president


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?