ജോളിക്ക് വേണ്ടി ആളൂര്‍ കോടതിയില്‍ വക്കാലത്ത് നല്‍കും; കേസ് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പിതാവും സഹോദരനും; ഗോവിന്ദച്ചാമിക്കും ബണ്ടിചോറിനും വേണ്ടി കോടതിയില്‍ ഹാജരായ ആളൂരിനെ 'സൈക്കോ കില്ലര്‍'ക്ക് വേണ്ടി കളത്തിലിറക്കുന്നതാര്?
തിരുവനന്തപുരം: (www.kvartha.com 10.10.2019) കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ അറസ്റ്റിലായ ജോളിക്കുവേണ്ടി അഡ്വ ബിഎ ആളൂര്‍ കോടതിയില്‍ വക്കാലത്ത് നല്‍കും. വ്യാഴാഴ്ച്ച കേസില്‍ ജോളിക്ക് വേണ്ടി കോടതിയില്‍ വക്കാലത്ത് നല്‍കുമെന്ന് ആളൂര്‍ അറിയിച്ചു. ജോളിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് കേസ് ഏറ്റെടുക്കന്നതെന്ന് ആളൂര്‍ പറഞ്ഞു. സ്വകാര്യ ചാനലിലെ വാര്‍ത്താ പരിപാടിയിലാണ് ഗോവിന്ദച്ചാമിക്കും ബണ്ടിചോറിനും വേണ്ടി കോടതയില്‍ ഹാജരായി കുപ്രസിദ്ധനായ ആളൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ ജൂനിയര്‍ അഭിഭാഷകര്‍ ജയിലിലെത്തി ജോളിയുമായിസംസാരിച്ചു. വരും ദിവസങ്ങളില്‍ കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യാപേക്ഷ നല്‍കുമെന്നും ആളൂര്‍ വെളിപ്പെടുത്തി.
അതേസമയം കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് താനും പിതാവും ആളുരിനെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജോളിയുടെ കട്ടപ്പനയിലുള്ള സഹോദരന്‍ നോബി പറഞ്ഞു. മറ്റ് സഹോദരങ്ങളും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നോബി പറഞ്ഞു. ഇതോടെ കേരളം ഞെട്ടലോടെ ശ്രവിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ വില്ലന്‍ കഥാപാത്രമായ ജോളിക്ക് വേണ്ടി കളത്തിലിറക്കുന്നതാരെന്ന ചോദ്യം ബാക്കിയാവുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Murder, Advocate, Trending, Adv. BA Aloor, Adv. BA Aloor to present in court for accused in Koodathayi murder series

Powered by Info News For You

Comments
Post a Comment