സാമ്പത്തിക മാന്ദ്യം: ഇന്നോവ പ്ലാന്റില്‍ ജീവനക്കാരെ കുറക്കാന്‍ വി.ആര്‍.എസ് പ്രഖ്യാപിച്ചു

ദേശീയം (www.evisionnews.co): ഇന്നോവ, ഫോര്‍ച്യൂണര്‍, എറ്റിയോസ് തുടങ്ങിയ മോഡലുകള്‍ അവതരിപ്പിക്കുന്ന ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് (ടി.കെ.എം) കമ്പനി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി വി.ആര്‍.എസ് പ്രഖ്യാപിച്ചു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വില്‍പന കാര്യമായി കുറഞ്ഞ സാഹചര്യത്തിലാണ് കമ്പനി വി.ആര്‍.എസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ രണ്ടു പ്ലാന്റുകളിലായി 6500 പേരാണ് ഈ കമ്പനിയില്‍ ജോലി ചെയ്യുന്നത്.

ഇതില്‍ കര്‍ണാടകത്തിലെ ബിദാദി യുണിറ്റിലാണ് ഇപ്പോള്‍ വി.ആര്‍.എസ് നടപടികള്‍ തുടങ്ങിയിരിക്കുന്നത്. ഈ കേന്ദ്രത്തിലെ രണ്ട് പ്ലാന്റുകളിലാണ് ഇന്നോവ, ഫോര്‍ച്യൂണര്‍ തുടങ്ങിയ മോഡലുകള്‍ നിര്‍മിക്കുന്നത്.

അഞ്ചുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് വി ആര്‍ എസിന് അപേക്ഷിക്കാം. ഒക്ടോബര്‍ 22വരെ ഇതിന് അപേക്ഷിക്കാമെന്ന് ടി.കെ.എം വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥന്‍ പറഞ്ഞു. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ക്ക് പുറമെ ഒരു കോമ്പന്‍സേഷന്‍ പാക്കേജ് കൂടി കമ്പനി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിദാദിയിലെ രണ്ടു പ്ലാന്റുകളിലുമായി പ്രതിവര്‍ഷം 310000 വാഹനങ്ങള്‍ ഉല്പാദിപ്പിക്കാന്‍ കഴിയും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?