ഇരകളുടെ ഉറ്റവര്‍ പോരാളികളായി; പ്രതിഷേധം അണപൊട്ടിയപ്പോള്‍ ഡല്‍ഹി വിറച്ചു; നജീബിന്റെ ഉമ്മയും തബ്രീസ് അന്‍സാരിയുടെ ഭാര്യയും ഗൗരി ലങ്കേഷിന്റെ പെങ്ങളും നജീബ് തിരോധാനത്തിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ ഒത്തുചേര്‍ന്നു
ന്യൂ ഡല്‍ഹി: (www.kvartha.com 16.10.2019) വെറുപ്പിന്റെ രാഷ്ട്രീയം ഇരകളാക്കിയവരുടെ ഉറ്റവരും ഉടയവരും ഒന്നിച്ചപ്പോള്‍ രാജ്യതലസ്ഥാനം വിറച്ചു. നജീബ് തിരോധാനത്തിന്റെ മൂന്നാം വാര്‍ഷികദിനത്തിലാണ് സംഘ്പരിവാര്‍ സൃഷ്ടിച്ച ഇരകളുടെ ബന്ധുക്കള്‍ ഒത്തുചേര്‍ന്നത്. 'യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റ്' എന്ന സംഘടനയാണ് വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് നജീബ് തിരോധാനത്തിന്റെ വാര്‍ഷികദിനത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ്, തബ്രീസ് അന്‍സാരിയുടെ ഭാര്യ ഷാഹിസ്ത പര്‍വീന്‍, ഗൗരി ലങ്കേഷിന്റെ പെങ്ങള്‍ കവിത ലങ്കേഷ് എന്നിവര്‍ പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തു. പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്, പ്രശാന്ത് ഭൂഷണ്‍, സാബിഖ അബ്ബാസ് നഖ്വി, ഉമ്മര്‍ ഖാലിദ്, എയ്ഷി ഖോഷ്, അപൂര്‍വാനന്ത്, നന്ദിത നരെയ്ന്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.
പ്രതിഷേധയോഗത്തിന് ശേഷം നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് ആഭ്യന്തര മന്ത്രി അമിത് ഷായെക്കണ്ട് പുനരന്വേഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കി. ഫാത്തിമയെ അനുഗമിച്ച പ്രകടനം പോലീസ് തടഞ്ഞു. നൂറുകണക്കിനാളുകളാണ് സംഘ്പരിവാറിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനത്തില്‍ അണിനിരന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Trending, BJP, RSS, Victims, Protesters at Jantar Mantar: Do you remember Najeeb?

Powered by Info News For You

Comments
Post a Comment