ഫാസിസ്റ്റ് ഭരണം രാജ്യത്തെ നശിപ്പിക്കുന്നു, ഒരു ഭാഷ ഒരു രാജ്യം എന്ന അമിത്ഷായുടെ മോഹം ഇന്ത്യയില്‍ നടപ്പിലാകില്ല: വീരപ്പ മൊയ്ലി
ഉപ്പള: (www.kasargodvartha.com 17.10.2019) ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം രാജ്യത്തെ നശിപ്പിക്കുകയാണെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എം വീരപ്പ മൊയ്ലി പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്റെ തെരഞ്ഞടുപ്പ് പ്രചരണാര്‍ത്ഥം ബന്തിയോട് ടൗണില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഭാഷ ഒരു രാജ്യം എന്ന അമിത്ഷായുടെ മോഹം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും അവരവരുടെ ഭാഷ സംസാരിക്കുള്ള അവകാശമുണ്ട്. കേന്ദ്ര - കേരള സര്‍ക്കാറുകള്‍ ജനദ്രോഹ ഭരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ഒന്നും നല്‍കാതിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോടിനെ പാടെ അവഗണിക്കുകയാണ്. ഉമ്മന്‍ചാണ്ടി മുഖ്യ മന്ത്രിയായിരിക്കുമ്പോഴാണ് മെഡിക്കല്‍ കോളജ് അടക്കമുള്ള പദ്ധതികള്‍ കാസര്‍കോട്ട് കൊണ്ടുവന്നതെന്ന് വീരപ്പ മൊയ്ലി പറഞ്ഞു.
ടി എ മൂസ അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ ബന്തിയോട് സ്വാഗതം പറഞ്ഞു. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, കെ സുധാകരന്‍, എംഎല്‍എമാരായ സി മമ്മുട്ടി, പി ഉബൈദുല്ലാഹ്, കര്‍ണാടക എംഎല്‍എമാരായ യു ടി ഖാദര്‍, എന്‍ എ ഹാരിസ്, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ കല്ലായി, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി, ബഷീര്‍ വെള്ളിക്കോത്ത്, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ധന്യ സുരേഷ്, ഗീതാ കൃഷ്ണന്‍, യൂസഫ് ബന്തിയോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kerala, kasaragod, news, Uppala, Manjeshwaram, by-election, Poll, Trending, Veerappa Moily, Karnataka Ex CM Veerappa Moily against center and state govt

Powered by Info News For You
Comments
Post a Comment