ജീവന്റെ അവസാനതുരുത്ത്; മരങ്ങള്‍ മുറിക്കുന്നത് തടയാനെത്തിയ പ്രതിഷേധക്കാര്‍ അറസ്റ്റില്‍; സ്ഥലത്ത് നിരോധനാജ്ഞ


മുംബൈ: (https://ift.tt/2pyPFS2) മുംബൈ മെട്രോയ്ക്ക് വേണ്ടി കാര്‍ഷെഡ് സൗകര്യം ഒരുക്കാനായി കോളനിയിലെ മരങ്ങള്‍ മുറിക്കാനെത്തിയ മെട്രോ റെയില്‍ കോര്‍പറേഷനെ പരിസ്ഥിതിപ്രവര്‍ത്തകര്‍ തടഞ്ഞു.

മുംബൈ നഗരത്തിന്റെ ശ്വാസകോശം എന്ന് അറിയപ്പെടുന്ന ആരേ കോളനിയിലെ മരങ്ങള്‍ മുറിക്കുന്നത് തടയാനെത്തിയ 29 പേരെ അറസ്റ്റ് ചെയ്തു. 23 പുരുഷന്മാരും ആറ് സ്ത്രീകളുമാണ് അറസ്റ്റിലായവര്‍. 38 പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.

News, National, India, Mumbai, Metro, Police, Arrested, Protesters, Case, High Court, Protesters Arrested for Cuting Trees Blocking in Prohibition Place

പ്രദേശത്ത് സംഘര്‍ഷസാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ നിരോധാനാജ്ഞ (144) പ്രഖ്യാപിച്ചു. നൂറ് കണക്കിന് പേരാണ് മരം മുറിക്കലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മരം മുറിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.

അറസ്റ്റിലായ 29പേരുടെ ജാമ്യഹര്‍ജി കോടതി തള്ളുകയും തിങ്കളാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുനല്കി. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മരംമുറിക്കലില്‍ ഇതുവരെ 200 മരങ്ങള്‍ മുറിച്ചിട്ടുണ്ട്.

ഹര്‍ജികള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ പരിഗണിക്കുന്ന ഈ മാസം 10ന് മുമ്പായി ഇവിടത്തെ മരങ്ങള്‍ മുറിച്ചുനീക്കാനാണ് അധികൃതരുടെ നീക്കമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

മരം മുറിയ്ക്കലിനെതിരെ എന്‍.ജി.ഒയും പരിസ്ഥിതി പ്രവര്‍ത്തകരും സമര്‍പ്പിച്ച നാല് ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളിലാണ് മരംമുറിക്കാനായി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘമെത്തിയത്.

അതേസമയം, രണ്ട് കോണ്‍സ്റ്റബിള്‍മാരെ പ്രതിഷേധക്കാര്‍ ആക്രമിച്ചതായി ഡെപ്യൂട്ടി കമ്മിഷണര്‍ പ്രണയ അശോക് ആരോപിച്ചു. ഒരു വനിതാ കോണ്‍സ്റ്റബിളിനെ പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തതായും പൊലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Mumbai, Metro, Police, Arrested, Protesters, Case, High Court, Protesters Arrested for Cuting Trees Blocking in Prohibition Place


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?