ലയണല്‍ മെസ്സി ആറാം ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഏറ്റുവാങ്ങി; വോട്ട് ചെയ്ത് കിട്ടുന്ന ബാലന്‍ഡിയോറിനെക്കാള്‍ എനിക്ക് പ്രിയം ഗോളടിച്ച് കിട്ടുന്ന ഗോള്‍ഡന്‍ ബൂട്ടാണെന്ന് പറഞ്ഞ റൊണാള്‍ഡോ ഇപ്പോഴും നാലില്‍ തന്നെ
ബാഴ്‌സലോണ: (www.kvartha.com 17.10.2019) എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമായ ലയണല്‍ മെസ്സി കരിയറിലെ ആറാം ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഏറ്റുവാങ്ങി; 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാഴ്‌സ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച അതേദിനമാണ് അര്‍ജന്റൈനന്‍ ഇതിഹാസം യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള സുവര്‍ണപാദുകം ഏറ്റുവാങ്ങിയത്. സ്വന്തം മക്കളായ തിയാഗോയും മാറ്റിയോയും ചേര്‍ന്നാണ് ചടങ്ങില്‍ മെസ്സിക്ക് പുരസ്‌കാരം സമ്മാനിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒരു കളിക്കാരന്‍ ആറ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം സ്വന്തമാക്കുന്നത്.
36 ഗോളുകളാണ് കഴിഞ്ഞസീസണില്‍ മെസ്സി അടിച്ചുകൂട്ടിയത്. 33 ഗോളുകള്‍ നേടിയ പിഎസ്ജിയുടെ കൗമാര താരം കെയ്‌ലിയന്‍ എംബാപ്പെയെ മറികടന്നാണ് മെസ്സി പുരസ്‌കാരം നേടിയത്.
2016ല്‍ നാലാം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ശേഷം അതേവര്‍ഷം ബാലന്‍ഡിയോര്‍ നേടിയ മെസ്സിയെ പരിഹസിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞ വാക്കുകള്‍ മെസ്സിയുടെ നേട്ടത്തോടെ വീണ്ടും ഓര്‍മ്മിക്കപ്പെടുകയാണ്. 'വോട്ട് ചെയ്ത് കിട്ടുന്ന ബാലന്‍ഡിയോറിനെക്കാള്‍ എനിക്ക് പ്രിയം ഗോളടിച്ച് കിട്ടുന്ന ഗോള്‍ഡന്‍ ബൂട്ടിനോടാണ്' എന്ന് പറഞ്ഞ റൊണാള്‍ഡോ ഇപ്പോഴും നാലില്‍ തന്നെ നില്‍ക്കുന്നു. അന്ന് മൂന്ന് ഗോള്‍ഡന്‍ ബൂട്ടുകള്‍ മാത്രമായിരുന്നു മെസ്സിയുടെ ഷെല്‍ഫില്‍. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ മൂന്ന് തവണ പുരസ്‌കാരത്തിലെത്തി റൊണാള്‍ഡോയെ മോഹിപ്പിക്കുകയാണിന്ന് മെസ്സി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Lionel Messi, Football Player, Spain, Barcelona, News, Messi receives his sixth Golden Shoe

Powered by Info News For You

Comments
Post a Comment