കനത്ത മഴ തിരിച്ചടിയായി; കണ്ണൂര്‍ വിമാനത്താവള റണ്‍വെ കാലിബ്രേഷന്‍ പരിശോധന മുടങ്ങി

കണ്ണൂര്‍: (www.kvartha.com 17.10.2019) തുലാവര്‍ഷമാരംഭിച്ചപ്പോഴുണ്ടായ കനത്ത മഴയും മിന്നലും കാരണം കണ്ണൂര്‍ വിമാനത്താവള റണ്‍വെയില്‍ നടത്താനിരുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം (ഐഎല്‍എസ്) കൃത്യത പരിശോധിക്കുന്ന കാലിബ്രേഷന്‍ ടെസ്റ്റ് മാറ്റി വെച്ചു.

കഴിഞ്ഞ ദിവസം രാവിലെയാണ് ഡല്‍ഹിയില്‍ നിന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാലിബ്രേഷന്‍ വിമാനം കണ്ണൂരിലെത്തിയത്. രാവിലെ മുതല്‍ അതിശക്തമായ ഇടിമിന്നലോടുകൂടിയ മഴ പെയ്തിരുന്നു. അതിനാല്‍ സംഘത്തിന് വൈകുന്നേരം വരെ കാത്തുനില്‍ക്കേണ്ടി വന്നു. വൈകുന്നേരം അഞ്ചരയ്ക്ക് റണ്‍വേയിലൂടെ പറന്ന് ഐഎല്‍എസിന്റെ കൃത്യത പരിശോധിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ മട്ടന്നൂര്‍ ഭാഗത്ത് വീണ്ടും ശക്തമായ മഴ പെയ്തതോടെ ഈ ശ്രമം പരാജയപ്പെട്ടു. ഇതോടെ കാലിബ്രേഷന്‍ വിമാനം തിരികെ പോയി. ഇനി ഒരു മാസത്തിന് ശേഷം മാത്രമേ നടക്കുകയുള്ളൂ.

ഏതു കാലാവസ്ഥയിലും വിമാനം ഇറങ്ങാന്‍ സഹായിക്കുന്ന ഐഎല്‍എസ് സംവിധാനം നിലവില്‍ കണ്ണൂരില്‍ ഒരു റണ്‍വെയില്‍ മാത്രമാണുള്ളത്. ആറുമാസത്തില്‍ ഒരിക്കലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഇതിന്റെ കൃത്യത പരിശോധിക്കുന്നത്. രണ്ടാമത്തെ റണ്‍വെയിലും മൂന്ന് മാസത്തിനുള്ളില്‍ ഐഎല്‍എസ് സ്ഥാപിക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.


Keywords: Kerala, Kannur, News, Airport, Kannur Airport, Heavy rain: Calibration test fails in Kannur airport 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?