കാല്‍പ്പന്തുകേരളം കരയുന്നു; സന്ദേശ് ജിങ്കന് പരിക്ക്; ഐഎസ്എല്‍ സീസണ്‍ നഷ്ടമായേക്കും?

കോല്‍ക്കത്ത: (www.kvartha.com 11.10.2019) ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് അരങ്ങുണരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളാ ബ്ലാസ്റ്റേര്‍സിന്റെ നെഞ്ചില്‍ തീ കോരിയിട്ട് ജിങ്കന് പരിക്കേറ്റ വാര്‍ത്ത. നോര്‍ത്ത് ഈസ്റ്റിനെതിരെ നടന്ന ഇന്ത്യയുടെ സൗഹൃദ മത്സരത്തിനിടെയാണ് ജിങ്കന് പരിക്കേറ്റത്.

കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തിന് ആറു മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഐഎസ്എല്ലിനൊരുങ്ങുന്ന ബ്ലാസ്‌റ്റേര്‍സിന്റെ ക്യാമ്പില്‍ യുദ്ധം തുടങ്ങുന്നതിന് മു്മ്പ് പടനായകനെ നഷ്ടപ്പെട്ട പ്രതീതിയാണ്. ഒക്ടോബര്‍ 21നാണ് ഐഎസ്എല്‍ ആരംഭിക്കുന്നത്.


ഒക്ടോബര്‍ 15ന് ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഫിഫാ യോഗ്യത മത്സരത്തില്‍ ജിങ്കന്റെ സേവനം ഇന്ത്യയ്ക്ക് നഷ്ടമാവും. ഖത്തറിനെ സമനിലയില്‍ തളച്ച ഇന്ത്യയ്ക്ക് ജിങ്കന്റെ പരിക്ക് തിരിച്ചടിയായിരിക്കുകയാണ്. ജിങ്കന് പകരം മലയാളി താരം അനസ് എടത്തൊടിക ബംഗ്ലാദേശിനെതിരെ ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, India, Indian Team, Kerala Blasters, ISL, Injured, Football Player, ISL: Kerala Blasters' Sandesh Jhingan likely to miss the season due to injury


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?