കേരളാ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്

കൊച്ചി: (www.kvartha.com 04.10.2019) കേരളാ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് എസ് മണികുമാറിനെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കി.

മദ്രാസ് ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് മണികുമാര്‍ ഇപ്പോള്‍. ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയി സുപ്രീം കോടതി ജഡ്ജിയായതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.


1983 ല്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്ത എസ്. മണി കുമാര്‍ മദ്രാസ് ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍, അസി. സോളിസിറ്റര്‍ ജനറല്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2006 ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകാന്‍ ശുപാര്‍ശ നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Kerala, Kochi, News, High Court, Justice, S Manikumar, New Chief Justice for Kerala High Court


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?