തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഞ്ചേശ്വരത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് കുത്തേറ്റു; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ മുഖംമൂടിധാരികള്‍

മഞ്ചേശ്വരം: (www.kvartha.com 10.10.2019) ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഞ്ചേശ്വരത്ത് എസ്ഡിപിഐ പ്രവര്‍ത്തകനെ ബൈക്കിലെത്തിയ മുഖംമൂടി ധാരികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകനും മിയാപദവ് ലക്ഷംവീട് കോളനിക്ക് സമീപത്തെ ഇബ്രാഹിമിന്റെ മകനുമായ മുഹമ്മദ് ഫൈസലി(25)നാണ് കുത്തേറ്റത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ ഫൈസലിനെ മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച്ച രാത്രി 10.30 ഓടെ മീഞ്ച പഞ്ചായത്തിലെ മിയാപദവ് ടൗണിന് സമീപത്താണ് അക്രമം നടന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ പിന്നാലെ മറ്റൊരു ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് ആക്രമിക്കുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം നിലത്തു വീണ ഫൈസലിനെ കത്തി കൊണ്ടു തുടരെ തുടരെ കുത്തി.


ബഹളം കേട്ട് നാട്ടുകാര്‍ ഓടികൂടിയതോടെ അക്രമി സംഘം രക്ഷപ്പെട്ടു. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ എത്തിയ മൂന്നംഗസംഘം മുഖം മൂടി ധരിച്ചാണ് അക്രമം നടത്തിയത്. പൈവളിഗെ ഭാഗത്തേക്കാണ് അക്രമികള്‍ രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.

അക്രമത്തില്‍ പരിക്കേറ്റ ഫൈസലിനെ ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫൈസല്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്ത് വന്‍ പോലിസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, News, Election, SDPI, Stabbed, Manjeswar, SDPI Worker stabbed in Manjeshwar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?