പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍; അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: (www.kvartha.com 18.10.2019) ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍. ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവുമാണ് ഡ്രോണ്‍ പറന്നത്. രാത്രി പത്തരയോടെയാണ് ഡ്രോണ്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങള്‍ പൊലീസിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
മാസങ്ങള്‍ക്ക് മുമ്പ് സെക്രട്ടറിയേറ്റുള്‍പ്പടെ നഗരത്തിലെ തന്ത്രപ്രധാന ഭാഗങ്ങളില്‍ ഡ്രോണ്‍ പറന്നത് ആശങ്ക പരത്തിയിരുന്നു. തുടര്‍ന്ന് നിരവധി ഡ്രോണുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധന നടത്തിയെങ്കിലും അജ്ഞാത ഡ്രോണിനെയോ ഉടമയെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Sree Pathmanabha Temple, Drone, Police, Drone appeared near Sree Pathmanabha Temple; Police started investigation
Powered by Info News For You

Comments
Post a Comment