ആള്‍മാറാട്ടം: അമ്മ 'ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍', മകന്‍ 'ഐ പി എസ് ഓഫീസര്‍'; വ്യാജ ശമ്പളസര്‍ട്ടിഫിക്കറ്റുണ്ടാക്കി ഇരുവരും ചേര്‍ന്ന് രണ്ടു കോടി രൂപ തട്ടിയെടുത്തു

തൃശ്ശൂര്‍: (https://ift.tt/2Nlrgrx) അമ്മയും മകനും ആള്‍മാറാട്ടം നടത്തി ബാങ്കുകളില്‍ നിന്ന് വായ്പ തട്ടിപ്പ്. അമ്മ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും മകന്‍ ഐ പി എസ് ഓഫീസറായും ചമഞ്ഞായിരുന്നു തട്ടിപ്പ്. അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ വെട്ടിച്ച് മകന്‍ രക്ഷപ്പെടുകയും ചെയ്തു.

തലശ്ശേരി തിരുവങ്ങാട്ട് കുനിയില്‍ മണല്‍വട്ടം വീട്ടില്‍ ശ്യാമള(58)യെയാണ് കോഴിക്കോട് ബിലാത്തിക്കുളത്തുള്ള വീട്ടില്‍ നിന്ന് ഗുരുവായൂര്‍ സി ഐ പ്രേമാനന്ദകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ശ്യാമളയുടെ മകന്‍ വിബിന്‍ കാര്‍ത്തിക് (29) പോലീസ് എത്തിയതറിഞ്ഞ് പിന്‍വാതിലിലൂടെ ഓടിരക്ഷപ്പെട്ടു.

വ്യാജ ശമ്പളസര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്നായി രണ്ടുപേരും 12 ആഡംബരക്കാറുകള്‍ക്കാണ് വായ്പയെടുത്തത്. എല്ലാം കൂടി രണ്ടുകോടിയോളം രൂപ വരും.

News, Kerala, Thrissur, Guruvayoor, IPS Officer, Mother, Son, Police, Arrested, Malpractice: Mother 'Information Officer' and Son 'IPS Officer'

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗുരുവായൂര്‍ ശാഖാ മാനേജരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇവിടെനിന്നുമാത്രം രണ്ടുപേരും രണ്ട് കാറുകള്‍ക്കായി 30 ലക്ഷത്തോളം രൂപയാണ് വായ്പയെടുത്തിട്ടുള്ളത്. ബാങ്ക് മാനേജര്‍ കൊല്ലം സ്വദേശിയായ സുധാദേവിയില്‍നിന്ന് 97 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതായും കേസുണ്ട്.

പോലീസ് പറയുന്നതിങ്ങനെ: വേഗത്തില്‍ അടുപ്പം കൂടുകയും പിന്നീട് അവരുടെ കുടുംബത്തിലെ അംഗങ്ങളെന്നപോലെ ബന്ധമുണ്ടാക്കുകയും ചെയ്താണ് സുധാദേവിയെ കബളിപ്പിച്ചത്. ചികിത്സയ്ക്കും ചില ബാധ്യതകള്‍ തീര്‍ക്കാനുമായി പണം വേണമെന്നാവശ്യപ്പെട്ടാണ് സുധാദേവിയില്‍ നിന്ന് സ്വര്‍ണവും പണവും വാങ്ങിയത്.

ശ്യാമളയ്ക്കും വിബിനും ഗുരുവായൂരിലെ മിക്ക ബാങ്കുകളിലും അക്കൗണ്ടുകളുണ്ട്. ഓരോ ബാങ്കിന്റെയും വ്യാജ സ്റ്റേറ്റ്മെന്റുകളും ഇവര്‍ തയ്യാറാക്കും. ഒരു ബാങ്കില്‍നിന്ന് വായ്‌പെടുത്തതിന്റെ തിരിച്ചടവുകള്‍ പൂര്‍ത്തിയാക്കിയതായുള്ള രേഖകള്‍ വ്യാജമായി തയ്യാറാക്കിയാണ് അടുത്ത ബാങ്കില്‍ നല്‍കുക. മിനിമം ബാലന്‍സ് അഞ്ചുലക്ഷം രൂപയുണ്ടെന്ന് കാണിക്കുകയും ചെയ്യും. വായ്പയെടുത്ത് ആഡംബരക്കാറുകള്‍ വാങ്ങിയശേഷം മറിച്ചുവില്‍ക്കുകയായിരുന്നു. ഒന്നരവര്‍ഷത്തിനിടെയാണ് തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത്.

ഐ പി എസ് ഓഫീസറായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിബിന്‍ കാര്‍ത്തിക്കിന് സ്വന്തമായൊരു 'കേസ് ഡയറി'യുണ്ട്. ഇതുവരെ എടുത്തിട്ടുള്ള ഓരോ വായ്പയുടെയും വിവരങ്ങളാണ് അതിലുള്ളത്. 16 പേജുകളിലായി 16 വായ്പകളുടെ വിവരങ്ങള്‍. ഗുരുവായൂരിലെ ബാങ്കുകളില്‍ നിന്നും മറ്റു ജില്ലകളിലെ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തതിന്റെ വിവരങ്ങള്‍ വിശദമായുണ്ട്. കോഴിക്കോട്ടെ വീട്ടില്‍ അറസ്റ്റ് ചെയ്യാന്‍ പോയപ്പോഴാണ് പോലീസിന് ഡയറി കിട്ടിയത്.

ഐ പി എസ് ഓഫീസറാണെന്നു പറഞ്ഞ് വിബിന്‍ കറങ്ങാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷത്തോളമായി. പല പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ കയറിയിറങ്ങിയിട്ടുണ്ട്. വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഓരോ ബാങ്കില്‍നിന്നുമെടുത്തിട്ടുള്ള വായ്പാതുകയും തീയതിയും കാറുകളുടെ വിവരങ്ങളുമുള്ള ഡയറിക്കുറിപ്പുകള്‍ അന്വേഷണസംഘത്തിന് ഉപകാരമായി.

ഗുരുവായൂര്‍ ക്ഷേത്രനടയിലും അടുത്തിടെ വന്നിരുന്നു. ഐ പി എസ് ഓഫീസറുടെ യൂണിഫോം ധരിച്ചുള്ള ഫോട്ടോയെടുത്ത് ബാങ്ക് മാനേജര്‍മാരെ കാണിച്ചാണ് വിശ്വാസം ഉറപ്പിച്ചിരുന്നത്. പോലീസിന്റെ യൂണിഫോം ദുരുപയോഗം ചെയ്തതിന് ആറുമാസം മുമ്പ് ഇയാളുടെ പേരില്‍ കേസെടുത്തിരുന്നു. ഐ പി എസ് ഓഫീസറുടെ വേഷത്തിലുള്ള ഫോട്ടോ ഉപയോഗിച്ച് ഇയാള്‍ കല്യാണാലോചനകള്‍ക്കും ശ്രമം നടത്തിവരുകയായിരുന്നു.

ശ്യാമളയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. തലശ്ശേരിയിലും കോഴിക്കോട്ടും വീടുകളുള്ള ഇവര്‍ക്ക് ഗുരുവായൂര്‍ താമരയൂരില്‍ ഫ്‌ളാറ്റുമുണ്ട്. ഈ ഫ്‌ളാറ്റില്‍നിന്ന് കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

തലശ്ശേരിയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പില്‍ പ്യൂണായിരുന്നു ശ്യാമള. അവിടത്തെ മേലധികാരിയുടെ ഒപ്പും സീലും വ്യാജമായി ഉപയോഗിച്ചായിരുന്നു ശമ്പളസര്‍ട്ടിഫിക്കറ്റ് തട്ടിപ്പിന്റെ തുടക്കം. ഇതേത്തുടര്‍ന്ന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഐ പി എസ് ഓഫീസറാണെന്നാണ് വിബിന്‍ പറഞ്ഞിരുന്നത്.

രണ്ടുവര്‍ഷമായി വിബിനും അമ്മ ശ്യാമളയും ഗുരുവായൂര്‍ താമരയൂരിലുള്ള ഫ്ളാറ്റില്‍ താമസിക്കുന്നുണ്ട്. കേസില്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്താലാകാം ഗുരുവായൂര്‍ വിട്ടത്. കോഴിക്കോട്ടെ വീട്ടിലുണ്ടെന്നു സൂചന ലഭിച്ചപ്പോള്‍ ഞായറാഴ്ച അതിരാവിലെയാണ് പോലീസ് സംഘം അവിടെ എത്തിയത്. തട്ടിയിട്ടും തുറക്കാതായപ്പോള്‍ പോലീസ് സംഘം വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. അപ്പോഴേയ്ക്കും വിബിന്‍ പിന്‍ഭാഗത്തുകൂടി ഓടിരക്ഷപ്പെടുകയായിരുന്നു. വിബിനുവേണ്ടി പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്

കോടതിയില്‍ ഹാജരാക്കിയ ശ്യാമളയെ റിമാന്‍ഡ് ചെയ്തു. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെയും ഗുരുവായൂര്‍ എ സി പി ബിജുഭാസ്‌കറിന്റെയും നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. എസ് ഐ എസ് അനന്തകൃഷ്ണന്‍, എ എസ് ഐ അനില്‍കുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ മിഥുന്‍, പ്രിയേഷ്, ശ്രീജ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thrissur, Guruvayoor, IPS Officer, Mother, Son, Police, Arrested, Malpractice: Mother 'Information Officer' and Son 'IPS Officer'


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?