ആദ്യ ടെസ്റ്റിനിടെ രവീന്ദ്ര ജഡേജയോട് കോഹ്ലി കാട്ടിയ ആംഗ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു; ആ ആംഗ്യത്തിന്റെ ഉത്തരം കണ്ടെത്തി

വിശാഖപട്ടണം: (www.kvartha.com 04.10.2019) ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം നടന്ന ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 127-ാം ഓവറില്‍ എന്താണ് രവീന്ദ്ര ജഡേജയോട് വിരാട് കോഹ്ലി പറഞ്ഞതെന്നറിയാനായിരുന്നു ആരോധകര്‍ക്ക് ആകാംക്ഷ. അതേകുറിച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നത്.

ഇന്ത്യ ആറ് വിക്കറ്റിന് 457 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ ക്രീസില്‍ രവീന്ദ്ര ജഡേജയും വൃദ്ധിമാന്‍ സാഹയുമായിരുന്നു . ഓവര്‍ അവസാനിച്ചതോടെ രവീന്ദ്ര ജഡേജ ഡ്രസ്സിംഗ് റൂമിലുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ നോക്കുന്നു. എന്നാല്‍ എന്താണ് വിരാട് കോഹ്ലി ആംഗ്യം കാട്ടി പറഞ്ഞതെന്ന് കമന്റേറ്റര്‍മാര്‍ക്കുപോലും മനസിലായില്ല. എന്തെന്ന് കണ്ടുപിടിക്കാന്‍ വെല്ലുവിളിച്ച് ഈ വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും ചെയ്തു. പോസ്റ്റിന് താഴെ പലവിധത്തിലുള്ള കമന്റുകളും നിറഞ്ഞു.

Virat Kohli Talks To Ravindra Jadeja Using Hand Gesture, News, Cricket, Sports, Virat Kohli, Video, National, Social Network.

ടീം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 900 റണ്‍സ് വരെ പോകണമെന്ന് ഒരാള്‍. ഒന്‍പത് റണ്‍ ശരാശരിയില്‍ കളിക്കണമെന്ന് മറ്റൊരു കമന്റ്. എന്തായാലും 136-ാം ഓവറില്‍ 502 റണ്‍സില്‍ നില്‍ക്കെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. അപ്പോഴാണ് 127-ാം ഓവറില്‍ കോഹ്ലി പറഞ്ഞ കാര്യം മനസിലായത്. ഒന്‍പത് ഓവര്‍ കൂടി കളിച്ചശേഷം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാമെന്നാണ് ജഡേജയോട് കോഹ്ലി പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Virat Kohli Talks To Ravindra Jadeja Using Hand Gesture, News, Cricket, Sports, Virat Kohli, Video, National, Social Network.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?