റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവ് മരിച്ചു; അപകടം വഴിയോരത്ത് വില്‍ക്കാന്‍ വെച്ച മീന്‍കുഞ്ഞുങ്ങളെ നോക്കിയിരിക്കെ
കോട്ടയം: (www.kvartha.com 25.10.2019) റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവ് മരിച്ചു. കോട്ടയം ചിങ്ങവനത്തെ പുത്തന്‍പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. വാഗമണ്‍ കൈതംപതാല്‍ സോഫിയ ഭവനില്‍ എസ് റോബിന്‍(21) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബസ് റോഡരികില്‍ നിര്‍ത്തിയുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയേറ്റ റോബിന്‍ ബസിന്റെ പിന്‍ചക്രത്തിനടിയിലേക്ക് തെറിച്ചുവീണു. ശരീരത്തില്‍ ബസ് കയറിയിറങ്ങിയാണ് മരിച്ചത്. വഴിയരികില്‍ വില്‍ക്കാന്‍വച്ചിരുന്ന മീന്‍ കുഞ്ഞുങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വിവരമറിഞ്ഞെത്തിയ ചിങ്ങവനം പോലീസ് ഗുരുതരമായി പരിക്കേറ്റ റോബിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിങ്ങവനം മമ്പലത്തുള്ള ഹോട്ടലിലെ ജീവനക്കാരനാണ് റോബിന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kottayam, News, bike, KSRTC, Death, Accident, Vehicle accident; Youth dead in Kottayam

Powered by Info News For You

Comments
Post a Comment