സെവന്‍ അപ്പില്‍ അലിഞ്ഞ് ടോട്ടനം; ഗനാബ്രിയുടെ നാലുഗോളുകളില്‍ ബയേണ്‍ ഇംഗ്ലീഷ് ക്ലബ്ബിനെ 'ബ്രസീലാക്കി'
ലണ്ടന്‍; (www.kvartha.com 02.10.2019) ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ റണ്ണേര്‍സ് അപ്പുകളായ ടോട്ടനം ഹോട്ട്‌സ്പറിനെ നാണംകെടുത്തി ബയേണ്‍ മ്യൂണിക്ക്. രണ്ടിനെതിരെ ഏഴുഗോളുകള്‍ക്കാണ് ബയേണ്‍ ഇംഗ്ലീഷ് ടീമിനെ തകര്‍ത്തുവിട്ടത്. നാലുഗോളുകള്‍ അടിച്ചുകൂട്ടി നിറഞ്ഞുകളിച്ച യുവതാരം സെര്‍ജ് ഗനാബ്രിയാണ് ആണ് ടോട്ടനത്തിന്റെ നടുവൊടിച്ചത്. ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ഒളിമ്പിയാകോസിനെതിരെ സമനില വഴങ്ങിയ ടോട്ടനം ബയേണിനെതിരെ പരാജയപ്പെട്ടതോടെ പരുങ്ങലിലായി.
12ആം മിനിറ്റില്‍ സോനിലൂടെ ടോട്ടനമാണ് ആദ്യം മത്സരത്തില്‍ മുന്നിലെത്തിയത്. 15ആം മിനിറ്റില്‍ ജോഷുവ കിമ്മിച്ചിന്റെ മനോഹരമായ ഗോളിലൂടെ ഒപ്പംപിടിച്ചു ബയേണ്‍ പിന്നീട് തിരിഞ്ഞു നോക്കിയില്ല. 45ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കി ബയേണെ മുന്നില്‍ എത്തിച്ചു. രണ്ടാം പകുതിയില്‍ 53, 55 മിനിറ്റുകളില്‍ ഗനാബ്രി വലപലിപ്പിച്ചു. 61ആം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച ഹാരി കെയ്ന്‍ മത്സരത്തില്‍ ടോട്ടനത്തിന് പ്രതീക്ഷ നല്‍കി.
എന്നാല്‍ പിന്നീടങ്ങോട്ട് ബയേണിന്റെ ഗോളുത്സവമായിരുന്നു. 83ആം മിനിറ്റില്‍ ഗനാബ്രി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. 87ആം മിനിറ്റില്‍ ലെവന്‍ഡോസ്‌കി ഒരിക്കല്‍ കൂടി സ്‌കോര്‍ ചെയ്തു. തൊട്ടടുത്ത നിമിഷം തന്റെ നാലാം ഗോള്‍ നേടി ഗനാബ്രി ടോട്ടനത്തിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയും കൂടി അടിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Bayern Munich, England, Champions League, News, Serge Gnabry stars as Bayern Munich humiliates Tottenham

Powered by Info News For You

Comments
Post a Comment