എം.സി ഖമറുദ്ദീന്‍ എംഎല്‍എയായി അധികാരമേറ്റു: സത്യപ്രതിജ്ഞ ചൊല്ലിയത് കന്നടയില്‍
കാസര്‍കോട് (www.evisionnews.co): എം.സി ഖമറുദ്ദീന്‍ ഉള്‍പെടെ അഞ്ചുപേര്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയെയും മറ്റു പ്രധാന നേതാക്കളെയും അഭിവാദ്യം ചെയ്ത ശേഷം കന്നടയിലായിരുന്നു മഞ്ചേശ്വരത്ത് നിന്നും വിജയിച്ചുകയറിയ എം.സി ഖമറുദ്ദീന്‍ അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയത്. എം.സി ഖമറുദ്ദീന്റെ ഭാര്യയും മക്കളും അടക്കമുള്ളവരും പ്രതിജ്ഞ കാണാന്‍ തിരുവനന്തപുരത്തെത്തിയിരുന്നു.
കോന്നിയില്‍ നിന്ന് വിജയിച്ച കെ.യു ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇതിനു ശേഷം എം.സി ഖമറുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് വട്ടിയൂര്‍ക്കാവില്‍ നിന്ന് വിജയിച്ച വി.കെ പ്രശാന്ത്, അരൂരില്‍ നിന്ന് വിജയിച്ച ഷാനിമോള്‍ ഉസ്മാന്‍, എറണാകുളത്ത് ജയിച്ച ടി ജെ വിനോദ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
Powered by Info News For You
Comments
Post a Comment