തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോവുകയായിരുന്ന കാര്‍ ബൈക്കിലിടിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതര പരിക്ക്; അപകടമുണ്ടായത് ഗള്‍ഫിലേക്ക് പോകാനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ
കാസര്‍കോട്: (https://ift.tt/2qvZ9OB) തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോവുകയായിരുന്ന കാര്‍ ബൈക്കിലിടിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്പിരിക്കയിലെ ടി എ മുഹമ്മദിന്റെ മക്കളായ ടി എം അഷ്‌റഫ് (48), ടി എം അബ്ദുര്‍ റഹ് മാന്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 5.45 മണിയോടെ ചെമ്മനാട് മുണ്ടാങ്കുലത്ത് വെച്ചാണ് അപകടമുണ്ടായത്.
മഞ്ചേശ്വരത്തേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോവുകയായിരുന്ന കെ എല്‍ 01 സി ബി 8147 നമ്പര്‍ മഹീന്ദ്ര സൈലോ കാര്‍ സഹോദരങ്ങള്‍ സഞ്ചരിക്കുകയായിരുന്ന കെ എല്‍ 14 ഡബ്ല്യു 5889 നമ്പര്‍ ബൈക്കിന് പിറകിലിടിക്കുകയായിരുന്നു. അബ്ദുര്‍ റഹ് മാന്‍ ആണ് ബൈക്കോടിച്ചിരുന്നത്. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും അപകടം വരുത്തിയ കാറില്‍ തന്നെയാണ് നാട്ടുകാരുടെ സഹായത്തോടെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നും പ്രഥമശുശ്രൂഷയ്ക്ക് ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് സമീപത്തെ കുഴിയിലേക്ക് പതിച്ചു. അബ്ദുര്‍ റഹ് മാന് കാലിനും കൈക്കും, അഷ്‌റഫിന് തലയ്ക്കുമാണ് പരിക്കേറ്റത്.
ഗള്‍ഫിലേക്ക് പോകുന്ന അഷ്‌റഫിന് മംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്നതിനായി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുചെന്നാക്കാനായി ബെണ്ടിച്ചാലിലെ വീട്ടില്‍ നിന്നും ചെമ്പിരിക്കയിലെത്തിയതായിരുന്നു അബ്ദുര്‍ റഹ് മാന്‍. ചെമ്പിരിക്കയിലെ വീട്ടില്‍ നിന്നും കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Accident, Chemnad, Bike, Car, Election duty Car hit in Bike; 2 seriously injured
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment