രണ്ട് തെരുവുപട്ടികള്‍ കുരച്ചുകൊണ്ട് ഓടിയടുത്തതോടെ ആന വിരണ്ടോടി; പരിഭ്രാന്തിയിലായി നാട്ടുകാര്‍


ആലപ്പുഴ: (www.kvartha.com 02.10.2019) രണ്ട് തെരുവുപട്ടികള്‍ കുരച്ചുകൊണ്ട് അടുത്തെത്തിയതോടെ വിരണ്ടോടിയ ആന നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ആലപ്പുഴയിലാണ് സംഭവം. മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന കരുനാഗപ്പള്ളി സുധീഷ് എന്ന ആനയാണ് തെരുവ് പട്ടികളുടെ കുരകേട്ട് വിരണ്ടോടിയത്.

ക്ഷേത്രത്തില്‍ ചൊവ്വാഴ്ച്ച രാവിലെ നടന്ന ശീവേലി എഴുന്നള്ളത്തിനു ശേഷമായിരുന്നു സംഭവം. സുധീഷിനെ തളയ്ക്കാനായി നിറുത്തവേ രണ്ട് നായ്ക്കള്‍ ആനയ്ക്കടുത്തേക്ക് കുരച്ചുകൊണ്ട് ഓടിയെത്തി. ഇതോടെ ആന വിരണ്ട് ക്ഷേത്രത്തിന് മുന്നിലേക്ക് ഓടി. ക്ഷേത്രത്തിന് മുന്നില്‍ യോഗം നടക്കുകയായിരുന്നു. ആന ഓടിവരുന്നത്കണ്ട് ഭക്തര്‍ നാല് ഭാഗത്തേക്കും ചിതറിയോടി. ക്ഷേത്ര ഗേറ്റിലൂടെ റോഡിലേക്കോടിയ ആനയെ പിറകെ ഓടിയ പാപ്പാന്‍മാര്‍ പണിപ്പെട്ട് ശാന്തനാക്കി. പിന്നീട് തിരിച്ച് ക്ഷേത്രത്തില്‍ കൊണ്ടുവന്ന് തളയ്ക്കുകയായിരുന്നു. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Alappuzha, News, Elephant, Dog, Temple, Festival, The elephant ran after frightened in stray dogs bark


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?