കൂടത്തായി കേസില്‍ വഴിത്തിരിവ്;ജോളിക്ക് സാത്താന്‍സേവയുമായി ബന്ധമുണ്ടെന്ന് സൂചന; ഒന്നരവയസുകാരി ആല്‍ഫൈനെ കൊന്നത് സാത്താനെ പ്രീതിപ്പെടുത്താനുള്ള ബലിയായോ?
കോഴിക്കോട്: (www.kvartha.com 16.10.2019) കേരളമന;സ്സാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതകപരമ്പര കേസില്‍ പുതിയ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി ജോളിക്ക് സാത്താന്‍സേവയുമായി ബന്ധമുണ്ടെന്നാണ് സൂചന. കൂടത്തായി, പുലിക്കയം മേഖലകളില്‍ നിന്ന് ലഭിച്ച ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു. സാത്താന്‍ സേവ സംഘത്തിലെ പ്രധാനികളുമായി ജോളി ഇടപഴകിയതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
സാത്താനെ പ്രീതിപ്പെടുത്താന്‍ ക്രിസ്തീയ ആചാരങ്ങളെ അവഹേളിക്കുന്ന രീതിയില്‍ നിരവധി ആഭിചാരക്രിയകള്‍ നടത്തുകയും സമ്പത്ത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാത്താന്‍സേവ സംഘം കേരളത്തില്‍ വേരുപടര്‍ത്തുന്നതായി നേരത്തെ ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കുട്ടികളെ സാത്താന് ബലിനല്‍കുന്നത് ഇവരുടെ ആഭിചാരകര്‍മ്മങ്ങളുടെ ഭാഗമാണ്. ജോളി രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഒന്നര വയസുള്ള മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയതും ഏതാനും പെണ്‍കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും ഇതിന്റെ ഭാഗമാണോയെന്ന് സംശയമുണ്ട്.
കേരളത്തിലെ മിക്ക ജില്ലകളിലും ഇവര്‍ക്ക് ശാഖകളുണ്ട്. വെള്ളിയാഴ്ച്ചകളിലാണ് രഹസ്യസങ്കേതങ്ങളില്‍ ഇവരുടെ പൂജ നടക്കുന്നത്. പുറമേ നിന്നുള്ളവരെ സ്ഥലത്തേക്ക് അടുപ്പിക്കാറില്ല. കോഴിക്കോട് എന്‍ഐടി കേന്ദ്രീകരിച്ച് സാത്താന്‍സേവ സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജോളി എന്‍ഐടി കേന്ദ്രീകരിച്ചത് ഇതിന് വേണ്ടിയാണോ എന്ന് പോലീസിന് സംശയമുണ്ട്.
കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ആറുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് ഉച്ചതിരിഞ്ഞ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, Trending, Murder, Koodathayi Murder Series, Twist in Koodathayi Muder Series Case; Is Jolly a Devil Worshiper?

Powered by Info News For You

Comments
Post a Comment