വാദം കേള്‍ക്കല്‍ പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍; ബാബരികേസില്‍ അന്തിമവിധിക്കായി കാതോര്‍ത്ത് രാജ്യം
ന്യൂ ഡല്‍ഹി: (www.kvartha.com 16.10.2019) ബാബരി കേസില്‍ ഭരണഘടനാബെഞ്ചിന്റെ വാദംകേള്‍ക്കല്‍ ബുധനാഴ്ച പൂര്‍ത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന തീയതിയായ നവംബര്‍ 17ന് വിധി പുറപ്പെടുവിക്കാനാണ് സുപ്രീംകോടതി നീക്കം. നാലിനോ അഞ്ചിനോ വിധി പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന.
വ്യാഴാഴ്ച്ച വരെ വാദംകേള്‍ക്കുമെന്നാണ് കോടതി നേരത്തെ അറിയിച്ചത്. 'ഇന്ന് വാദം കേള്‍ക്കലിന്റെ 39ാം ദിവസമാണ്. 40ാം ദിനത്തില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയായേക്കും' ചീഫ്ജസ്റ്റിസ് ചൊവ്വാഴ്ച വാദംകേള്‍ക്കലിനിടെ പറഞ്ഞു. നവംബറില്‍ വിധി വരാനിരിക്കെ അയോധ്യയിലും സമീപപ്രദേശങ്ങളിലും ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
2017ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് തുടര്‍ച്ചയായി അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കുന്നത്. അയോധ്യയിലെ വിവാദ ഭൂമിയായ 2.77 ഏക്കര്‍ രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. മാസങ്ങള്‍ നീണ്ട വാദത്തിനൊടുവില്‍ ബാബരി ഭൂമിതര്‍ക്കത്തില്‍ സുപ്രീം കോടതി വിധിപറയുന്നതോടെ 70 വര്‍ഷം നീണ്ടുനിന്ന കേസിനാണ് അന്ത്യമാകുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Uttar Pradesh, New Delhi, News, Babri Masjid Demolition Case, Trending, SC Looks to Conclude Hearing in Babri Case Today

Powered by Info News For You

Comments
Post a Comment