കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണത്തിലും സീരിയല്‍ കില്ലര്‍ ജോളിക്ക് പങ്ക്? ബ്യൂട്ടിപാര്‍ലര്‍ ഉടമ സുലേഖയ്ക്ക് വേണ്ടിയും അന്വേഷണം; കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

കോഴിക്കോട്: (www.kvartha.com 07.10.2019) കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടകൊലപാതകക്കേസ് അന്വേഷണം പുരോഗമിക്കെ നേരത്തെ നടന്ന നിരവധി പ്രമാദമായ കൊലപാതകങ്ങളിലേക്കും അന്വേഷണം നീളുന്നു. കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതിയായ ജോളിക്ക് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണത്തിലും പങ്കുള്ളതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കോണ്‍ഗ്രസ് നേതാവായ മണ്ണിലേതില്‍ രാമകൃഷ്ണന്റെ മരണമാണ് ഇതുമായി ബന്ധിപ്പിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി രാമകൃഷ്ണന്റെ വീട്ടിലെത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.

2016 മേയ് 17നാണ് രാമകൃഷ്ണന്‍ മരിച്ചത്. സംഭവദിവസം രാത്രി വരെ പുറത്തായിരുന്ന രാമകൃഷ്ണന്‍ വീട്ടിലെത്തി ഉറങ്ങാന്‍ കിടന്ന ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വെള്ളം വാങ്ങി കുടിച്ച രാമകൃഷ്ണന്‍ തുടര്‍ന്ന് വായില്‍ നിന്ന് വെള്ളം പുറത്തുവരികയും മരണപ്പെടുകയുമായിരുന്നു.

Kozhikode, News, Kerala, Crime, Killed, Case, Enquiry, Woman, Villain role for Serial Killer Joly in Congress leader Ramakrishnan's death?

ജോളിയും രാമകൃഷ്ണനും തമ്മില്‍ വലിയ രീതിയില്‍ പണമിടപാട് നടന്നിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ അടുത്ത ബന്ധവുമുണ്ടായിരുന്നു. രാമകൃഷ്ണന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് കുടുംബം വിശ്വസിച്ചിരുന്നത്. അത്‌കൊണ്ട് തന്നെ അവര്‍ നിയമനടപടിയുമായി മുന്നോട്ടുപോയിരുന്നില്ല. എന്നാല്‍ കൂടത്തായി കൂട്ടക്കൊല അന്വേഷണത്തിനിടയില്‍ മുഖ്യപ്രതി ജോളിയേയും രാമകൃഷ്ണനുമായി ബന്ധിപ്പിക്കുന്ന ചില പ്രധാനവിവരങ്ങള്‍ അന്വേഷണത്തിന് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം രാമകൃഷ്ണന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചത്.

കുന്ദമംഗലം മേഖലയില്‍ വലിയ ഭൂസ്വത്തുക്കളും കടമുറികളടക്കം നിരവധി വസ്തുകള്‍ രാമകൃഷ്ണന്റെ പേരിലുണ്ടായിരുന്നു. ഇക്കാലയളവില്‍ ഒരു വസ്തു വിറ്റ വകയില്‍ കിട്ടിയ 55 ലക്ഷം രൂപ ആരോ തട്ടിയെടുത്തിട്ടുണ്ടെന്ന് രാമകൃഷ്ണന്റെ മകനും ആരോപിച്ചിട്ടുണ്ട്. അത്‌കൊണ്ട് തന്നെ കൂടത്തായി മരണത്തോടൊപ്പം രാമകൃഷ്ണന്റെ മരണവും ക്രൈംബ്രാഞ്ച് സമാന്തരമായി അന്വേഷിക്കും.

ഇതിനിടെ, കൂടത്തായി കൂട്ടകൊലപാതകക്കേസില്‍ സംശയിക്കുന്നവരുടെ പട്ടികയിലേക്ക് മറ്റൊരു സ്ത്രീ കൂടി കടന്നുവന്നിട്ടുണ്ട്. കുന്ദമംഗലം എന്‍ഐടിക്ക് സമീപത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന സുലേഖ എന്ന യുവതിക്ക് വേണ്ടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. പലപ്പോഴും എന്‍ഐടിയിലേക്ക് ആണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുന്ന ജോളി, ഈ ബ്യൂട്ടിപാര്‍ലറിലായിരുന്നു തങ്ങിയിരുന്നത്. അത്‌കൊണ്ട് തന്നെ ഈ കൊലപാതകങ്ങളെല്ലാം സുലേഖയുടെ അറിവോടെയായിരുന്നോ എന്ന കാര്യവും സുലേഖയുടെ പങ്കും അന്വേഷിക്കും.

സുലേഖ ഇപ്പോള്‍ മഞ്ചേരിയിലോ സമീപപ്രദേശങ്ങളിലോ ആണ് താമസിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. സുലേഖയുമായി രാമകൃഷ്ണന് അടുത്ത സൗഹൃദമുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തുകളും മൊഴി നല്‍കിയിട്ടുണ്ട്. ഏതായാലും വന്‍ ട്വിസ്റ്റിലേക്കാണ് കൂടത്തായി കൂട്ടകൊലപാതകക്കേസ് അന്വേഷണം നീളുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, News, Kerala, Crime, Killed, Case, Enquiry, Woman, Villain role for Serial Killer Joly in Congress leader Ramakrishnan's death?


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?