ശബരിമല യുവതീ പ്രവേശന വിധിക്ക് ശേഷം നിരവധി ഭീഷണികള്‍ നേരിടേണ്ടിവന്നു; സോഷ്യല്‍മീഡിയ വഴി വന്ന ഭീഷണികളില്‍ പലതും ഭയപ്പെടുത്തുന്നത്; ബന്ധുക്കളും സഹപ്രവര്‍ത്തകരും തന്നോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട്
മുംബൈ: (www.kvartha.com 02.10.2019) ശബരിമല യുവതീ പ്രവേശനവിധിക്ക് ശേഷം തനിക്ക് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നതായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട് . സോഷ്യല്‍മീഡിയ വഴിയായിരുന്നു ഭീഷണികളെന്നും, ഭീഷണികളില്‍ ഏറെയും ഭയപ്പെടുത്തുന്നതായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇതേതുടര്‍ന്ന് തന്റെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സോഷ്യല്‍ മീഡിയയില്‍ നിന്ന് കുറച്ച് ദിവസം മാറി നില്‍ക്കാന്‍ തന്നോട് ആവശ്യപ്പെട്ടതായും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. മുംബൈയിലെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ശബരിമല വിധിക്ക് ശേഷം ഉണ്ടായ ഭീഷണിയെ കുറിച്ചും, വിഷയത്തില്‍ ഇപ്പോഴത്തെ തന്റെ നിലപാടിനെ കുറിച്ചും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്.
തനിക്ക് വരുന്ന ഈ സന്ദേശങ്ങള്‍ കണ്ട് ജഡ്ജിമാരുടെ സുരക്ഷയില്‍ ഉള്ള ആശങ്ക കാരണം തന്റെ സഹപ്രവര്‍ത്തകരില്‍ പലരും ഉറങ്ങിയില്ല എന്ന് അറിയിച്ചതായും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ തനിക്ക് അക്കൗണ്ട് ഇല്ല കുടുംബ വാട്ട് സ് ആപ്പ് ഗ്രൂപ്പുകളില്‍ മാത്രമാണ് അക്കൗണ്ട് ഉള്ളത് എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു.
എന്നാല്‍ ശബരിമല യുവതീ പ്രവേശന വിധിയില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ചന്ദ്രചൂഡ് സ്ത്രീകളെ അകറ്റിനിര്‍ത്തുന്ന സമ്പ്രദായം തൊട്ടുകൂടായ്മയ്ക്ക് തുല്യമാണെന്നും ആരാധന സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന അവരുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും പറഞ്ഞു. എന്നാല്‍ വ്യക്തിപരമായ നിലപാടുകള്‍ക്ക് അപ്പുറം ജഡ്ജിമാര്‍ എല്ലാ അഭിപ്രായങ്ങളും കണക്കില്‍ എടുത്ത് വേണം നിലപാട് സ്വീകരിക്കേണ്ടത് എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ശബരിമല യുവതീ പ്രവേശന ഉത്തരവിന് എതിരായ പുനഃ പരിശോധന ഹര്‍ജികളില്‍ വിധി പ്രസ്താവിക്കാന്‍ ഇരിക്കെ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ ഈ അഭിപ്രായങ്ങള്‍ക്ക് വലിയ പ്രാധാന്യം ആണ് ഉള്ളത്.
2018 സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ച് സുപ്രധാനവിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായിരുന്ന ഭരണഘടന ബെഞ്ചിലെ അംഗം ആയിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് യുവതീ പ്രവേശനത്തെ അനുകൂലിച്ച് പ്രത്യേക വിധി എഴുതിയിരുന്നു.
ഭരണഘടന ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ യുവതി പ്രവേശനത്തിന് അനുകൂല നിലപാട് ആണ് സ്വീകരിച്ചത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ച് വിധി എഴുതി.
അതേസമയം യുവതി പ്രവേശന വിധിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്വീകരിച്ച വ്യത്യസ്ഥ നിലപാടിനെ താന്‍ മാനിക്കുന്നു എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. സ്ത്രീകളുടെ അവകാശത്തെ സംബന്ധിച്ച വിഷയത്തില്‍ എങ്ങനെ ഒരു വനിത ജഡ്ജിക്ക് വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ ആകും എന്ന് തന്നോട് ചോദിച്ചവരോട് പുരുഷന്‍ ചിന്തിക്കുന്ന തരത്തില്‍ തന്നെ സ്ത്രീയും ചിന്തിക്കണം എന്ന കാഴ്ചപ്പാട് ശരി അല്ല എന്ന് അഭിപ്രായപ്പെട്ടതായും ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: A yr after Sabarimala verdict, Justice DY Chandrachud reveals he received vile threats, was advised not to see social media, Mumbai, News, Religion, Sabarimala Temple, Social Network, Threat, Justice, Kerala.

Powered by Info News For You

Comments
Post a Comment