ശരീരഭാരം കുറയ്ക്കുമെന്ന പ്രചരണത്തോടെ വിറ്റഴിക്കുന്ന കോഫി ഉല്‍പ്പന്നത്തിനെതിരെ അബുദാബി ആരോഗ്യ വകുപ്പ്; ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ്

അബുദാബി: (www.kvartha.com 16.10.2019) ശരീരഭാരം കുറയ്ക്കുമെന്ന പ്രചരണത്തോടെ വിറ്റഴിക്കുന്ന കോഫി ഉല്‍പ്പന്നത്തിനെതിരെ അബുദാബി ആരോഗ്യ വകുപ്പ്. 'ലിഷോ സ്ലിമ്മിങ് 3 ഇന്‍ 1 ഇന്‍സ്റ്റന്റ് കോഫി'ക്കെതിരെയാണ് ആരോഗ്യ വകുപ്പിന്റെ കര്‍ശന മുന്നറിയിപ്പ്. ലിഷോ കോഫിയുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ ശരീരത്തിന് ഹാനികരമായ നിരോധിത വസ്തുക്കള്‍ കണ്ടെത്തി.

ഇത് ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴി ഉള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ലിഷോ കോഫി ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ നിയമപ്രകാരം വില്‍ക്കാനുള്ള ലൈസന്‍സില്ല. മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അവ അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

 Abu Dhabi, News, Gulf, World, Health, Complaint, Warning, Health department issues warning against coffee brand in UAE

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abu Dhabi, News, Gulf, World, Health, Complaint, Warning, Health department issues warning against coffee brand in UAE


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?