കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസര്‍കോട് (www.evisionnews.co): കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെള്ളിക്കോത്ത് കാവിന് സമീപത്തെ രഘു- നാരായണി ദമ്പതികളുടെ മകന്‍ കാറ്റാടി സുനില്‍ (37)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. കോട്ടച്ചേരി സിറ്റി ഹോസ്പിറ്റലിന് മുന്നിലെ സീബ്രാ ലൈന്‍ മുറിച്ചുകടക്കുന്നതിനിടെ യുവാവിനെ കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് കാസര്‍കോട് ഭാഗത്തേക്കു അമിതവേഗതയില്‍ വന്ന കാറിടിച്ച് വീഴ്ത്തുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ നാട്ടുകാര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെയായിരുന്നു മരണം.
Powered by Info News For You

Comments
Post a Comment