റൂഹി ഫിദാക: നബിദിന പരിപാടി ലോഗോ പ്രകാശനം ചെയ്തു

കളനാട് (www.evisionnews.co): പ്രവാചക തിരുമേനി മുഹമ്മദ് നബിയുടെ 1494 ാം ജന്മദിനത്തോടനുബന്ധിച്ച് കളനാട് ഹൈദ്രോസ് ജമാഅത്, യുഎഇ, ഖത്തര്‍ ജമാഅത് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന നബിദിന പരിപാടി 'റൂഹി ഫിദാക'യുടെ ലോഗോ പ്രകാശനം ജമാഅത്ത് മുന്‍പ്രസിഡന്റും നാട്ടിലെ കാരണവരുമായ സി.എച്ച് ആമു ഹാജി പി.ടി.എ പ്രസിഡന്റ് ഉമ്പു ഹാജി തായലിന് കൈമാറി നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. 

സ്വാഗത സംഘം ഭാരവാഹികളായ ചീഫ് കോര്‍ഡിനേറ്റര്‍ അബ്ദുല്ല ഹാജി കോഴിത്തിടയില്‍, ജനറല്‍ കണ്‍വീനര്‍ നൗഷാദ് മിഹ്റാജ്, സ്വദര്‍ മുഅല്ലിം അഡ്വ. ഖലീല്‍ ഹുദവി പള്ളം, കണ്‍വീനര്‍മാരായ ടി.കെ അബ്ദുറഹ്മാന്‍, ഷരീഫ് തോട്ടം, അഹമ്മദ് മൗലവി വേങ്ങര, ആശിഖ് മൗലവി കോളിയാട്, ഹകീം ഹാജി കോഴിത്തിടയില്‍, ശരീഫ് മജിസ്ട്രേറ്റ്, ദേളി മുഹമ്മദ്, കെ.കെ മുഹമ്മദ് കുഞ്ഞി, ശാഫി ഗാന്ധി, ദേളി ഇബ്രാഹിം, ഖത്തര്‍ ഖാദര്‍, അബ്ദുല്ല ഹാജി മിഹ്റാജ്, ആരിഫ് സി.എ, ഹകീം യു.കെ, സമദ് ഡി.ഡി, മൊയ്തു കോഴിത്തിടയില്‍, അഷ്റഫ് എം.എ പങ്കെടുത്തു.

തുടര്‍ന്നുള്ള ദിനങ്ങളില്‍ ഇആനത്തുല്‍ ഇസ്ലാം മദ്രസ കളനാട്, ബുസ്താനുല്‍ ഉലൂം മദ്രസ അരമങ്ങാനം, അല്‍മദ്രസത്തുല്‍ ബദ്രിയ്യ അയ്യങ്കോല്‍ എന്നിവിടങ്ങളിലെ 500ല്‍ പരം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, മതപ്രഭാഷണം, ഘോഷയാത്ര, അന്നദാന വിതരണം വിപുലമായ രീതിയില്‍ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?