ബിജെപിയില്‍ ഉരുള്‍പൊട്ടല്‍: കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കുന്നതില്‍ കടുത്ത എതിര്‍പ്പ്; വോട്ടു വിഹിതം കുത്തനെ കുറഞ്ഞതോടെ ഗ്രൂപ്പ് പോര് രൂക്ഷം
കണ്ണൂര്‍: (www.kvartha.com 26.10.2019) പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയോഗിച്ച് നാടുകടത്തുന്നതിനിടെ ബിജെപിയില്‍ ഉരുള്‍പൊട്ടല്‍ രൂക്ഷമായി. സംസ്ഥാന അധ്യക്ഷ പദവിയെ ചൊല്ലിയാണ് തര്‍ക്കം രൂക്ഷമായത്. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്നാവശ്യവുമായി കേന്ദ്ര മന്ത്രി വി മുരളീധര വിഭാഗം രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ് പി കെ കൃഷ്ണദാസ് വിഭാഗം. കുമ്മനം രാജിവച്ച ഒഴിവില്‍ നേരത്തെ കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കാന്‍ മുരളീധരപക്ഷം ശ്രമിച്ചിരുന്നുവെങ്കിലും തര്‍ക്കങ്ങള്‍ കാരണം കേന്ദ്ര നേതൃത്വം പിഎസിലൂടെ സമവായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പിഎസ് പികെ കൃഷ്ണദാസ് വിഭാഗത്തോട് ചേര്‍ന്നു നില്‍ക്കുകയും അവരുടെ നിര്‍ദേശമനുസരിച്ച് കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന നേതാവാണെന്ന ആരോപണം ശക്തമായിരുന്നു.
ആറിടത്ത് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വോട്ടു വിഹിതം കുത്തനെ കുറഞ്ഞതാണ് പിഎസിന്റെ കസേര ഇളകാന്‍ കാരണം. കേരളത്തില്‍ ബിജെപി ഉപ്പുവെച്ച കലം പോലെയാകുന്നതിനു കാരണം നേത്യത്വത്തിന്റെ പിടിപ്പുകേടാണെന്ന വിമര്‍ശനം കേന്ദ്ര നേതൃത്വത്തിനുണ്ട്. ഇതോടൊപ്പം പാര്‍ട്ടിയില്‍ ക്‌ളീന്‍ ഇമേജുള്ള കുമ്മനം രാജശേഖരന്‍ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആര്‍.എസ്.എസും ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് കഴിയുന്നതിനായി ഒന്നോ രണ്ടോ മാസത്തിനിടയില്‍ ബി.ജെ.പിക്ക് പുതിയ അധ്യക്ഷനെ നിയോഗിക്കാന്‍ കഴിയില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Politics, BJP, K. Surendran, Election, Kannur, V.Muraleedaran, Governor, group problems in bjp; opinion against k surendran

Powered by Info News For You

Comments
Post a Comment