ആറ് ആനകള്‍ ചെരിഞ്ഞു; പരസ്പരം രക്ഷിക്കാന്‍ ശ്രമിക്കവേയായിരുന്നു അവ 'നരകത്തിലേക്കുള്ള കുഴി'യില്‍ വീണത്


തായ്‌ലാന്റ്: (https://ift.tt/358poKI) വെള്ളത്തില്‍ വീണ ആനകുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ആറ് ആനകള്‍ കൂടി വെള്ളത്തിലേക്ക് വീണ് ചെരിഞ്ഞു. മധ്യ തായ്‌ലാന്റിലെ ഖാവോ യായി ദേശീയോദ്യാനത്തലാണ് വേദനാജനകമായ സംഭവം നടന്നത്.

News, World, Elephant, Thailand, Dead, Water, Rain, Body, Asia, Six Elephants Tilted; They Fell into the Pit of Hell, Trying to Save Each Other

'നരകത്തിലേക്കുള്ള കുഴി' എന്ന അര്‍ഥം വരുന്ന ഹ്യൂ നാരോക് എന്ന വെള്ളച്ചാട്ടത്തിലേക്കാണ് ആനകള്‍ വീണത്. കൂട്ടമായി ഉണ്ടായിരുന്ന ആനകള്‍ വെള്ളച്ചാട്ടത്തില്‍ വഴുതി വീണ ആനകുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ചരിഞ്ഞത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി രക്ഷിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നത് എന്നാണ് അധികൃതര്‍ പറയുന്നത്.

ആനകളുടെ ഭയാനകമായ കരച്ചില്‍ കേട്ടാണ് അധികൃതര്‍ പ്രദേശത്ത് എത്തിയത്. മൂന്ന് വയസ്സ് പ്രായമുള്ള കാട്ടാനക്കുട്ടിയുടെ ജഡം ആദ്യം കണ്ടെത്തി. പിന്നീട് സമീപത്ത് നിന്ന് മറ്റ് ആനകളുടെയും ജഡം ലഭിക്കുകയായിരുന്നു.

പുലര്‍ച്ചയാണ് ആനകൂട്ടങ്ങളുടെ ജഡം അധികൃതര്‍ കണ്ടത്. പ്രദേശത്ത് രാത്രി പെയ്ത ശക്തമായ മഴ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തികൂടാനും കാരണമായി. ഇതെല്ലാം അപകടത്തിന്റെ ആക്കം കൂട്ടിയെന്ന് അധിക്യതര്‍ പറഞ്ഞു.

ഏഷ്യയില്‍ ആകെയുള്ളതിന്റെ ആനകളില്‍ പകുതിയും തായ്‌ലാന്റിലാണ് ഉള്ളത്. ഏകദേശം 7,000ത്തോളം ആനകള്‍ തായ്‌ലാന്റില്‍ ഉണ്ടെന്നാണ് കണക്ക്. ഇതിനും മുമ്പും ഇവിടെ സമാനമായ സംഭവം നടന്നിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, Elephant, Thailand, Dead, Water, Rain, Body, Asia, Six Elephants Tilted; They Fell into the Pit of Hell, Trying to Save Each Other



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?