പടുകൂറ്റന്‍ ജയത്തോടെ ബെല്‍ജിയത്തിന് യൂറോ യോഗ്യത; സാന്‍ മരിനോയ്‌ക്കെതിരെ ഗോളടിച്ചത് എട്ടുപേര്‍!
ബ്രസ്സല്‍സ്: (www.kvartha.com 12.10.2019) യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ പവര്‍ഹൗസുകളായ ബെല്‍ജിയത്തിന് പടുകൂറ്റന്‍ ജയം. ദുര്‍ബലരായ സാന്‍മരിനോയെ മടക്കമില്ലാത്ത ഒമ്പത് ഗോളുകള്‍ക്കാണ് ബെല്‍ജിയം തകര്‍ത്തുവിട്ടത്. ജയത്തോടെ അടുത്ത യൂറോ കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ബെല്‍ജിയം. ഗ്രൂപ്പ് ഐയില്‍ കളിച്ച ഏഴിലും ജയിച്ച് 21 പോയിന്റോടെയാണ് റോബര്‍ടോ മാര്‍ടിനെസിന്റെ ടീം യൂറോ കപ്പിന് ടിക്കറ്റെടുത്തത്.
മത്സരത്തില്‍ എട്ടുപേരാണ് സാന്‍ മരിനോയുടെ വലചലിപ്പിച്ചത്. റോമേലു ലുക്കാക്കു ഇരട്ടഗോള്‍ നേടി. നാസെര്‍ ചാഡ്‌ലി, ടോബി ആല്‍ഡര്‍വീല്‍ഡ്, യൗറി ടിലെമാന്‍സ്, ക്രിസ്റ്റ്യന്‍ ബെന്റ്റെകെ, യാറി വെര്‍സ്ചരെണ്‍, തിമോതി കാസ്റ്റാഗ്‌നെ എന്നിവരാണ് ബെല്‍ജിയത്തിന്റെ മറ്റ് സ്‌കോറര്‍മാര്‍. ഒരു ഗോള്‍ സാന്‍ മരിനോയുടെ ക്രിസ്റ്റ്യന്‍ ബോളി ദാനം ചെയ്തു. ഫിഫ റാങ്കിങ്ങില്‍ 210ആമതുള്ള സാന്‍ മരിനോയ്‌ക്കെതിരെ 17 തവണയാണ് ഗോള്‍വല ലക്ഷ്യമാക്കി ബെല്‍ജിയം ഷോട്ടുതിര്‍ത്തത്. ഭാഗ്യം കൂടെയില്ലായിരുന്നുവെങ്കില്‍ ഒരു ഡസന്‍ ഗോളെങ്കിലും സാന്‍ മരിനോ വാങ്ങിക്കൂട്ടുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Europe, Euro Cup Qualifier, Belgium, Belgium became the first team to qualify for Euro 2020 as Romelu Lukaku scored twice in a 9-0 thrashing of San Marino

Powered by Info News For You

Comments
Post a Comment