ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡെല്‍ഹി: (www.kvartha.com 19.10.2019) സുപ്രീംകോടതിയുടെ അടുത്ത ചീഫ്ജസ്റ്റിസായി ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ നിയമിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17ന് വിരമിക്കും. രഞ്ജന്‍ ഗോഗോയ് 2018 ഒക്ടോബര്‍ മൂന്നിനാണ് സ്ഥാനമേറ്റത്.

47-ാമത് ചീഫ് ജസ്റ്റിസായി നവംബര്‍ 18ന് ബോബ്‌ഡെ ചുമതലയേല്‍ക്കും. നിലവില്‍ സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയാണ് എസ് എ ബോബ്‌ഡെ. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസങ്ങളില്‍ പുറത്തിറങ്ങും. 2021 ഏപ്രില്‍ 23വരെ ബോബ്‌ഡെക്ക് കാലാവധിയുണ്ട്.

Chief Justice Recommends To Centre Justice Bobde As Successor: Sources,New Delhi, News, Politics, Supreme Court of India, Maharashtra, National.

മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ശരദ് അരവിന്ദ് ബോബ്‌ഡെ എന്ന എസ് എ ബോബ്‌ഡെയുടെ ജനനം. നാഗ്പുര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടി. 1978ല്‍ മഹാരാഷ്ട്ര ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തു. ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചില്‍ 21 വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.

1998ല്‍ മുതിര്‍ന്ന അഭിഭാഷക പദവി ലഭിച്ചു. 2000 മാര്‍ച്ച് 29ന് ബോംബെ ഹൈക്കോടതി അഡിഷണല്‍ ജഡ്ജിയായി. 2012 ഒക്ടോബര്‍ 16ന് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി. 2013 ഏപ്രില്‍ 12ന് സുപ്രീംകോടതി ജഡ്ജിയായി. മഹാരാഷ്ട്ര ദേശീയ നിയമ സര്‍വകലാശാലയുടെ ചാന്‍സലറുമാണ്.

അയോധ്യ ബാബ്‌റി മസ്ജിദ് രാമജന്മഭൂമി തര്‍ക്ക കേസ് ഉള്‍പ്പെടെ സുപ്രധാന ബെഞ്ചുകളില്‍ അംഗമാണ്. മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ മൂന്നംഗ സമിതിയുടെ അധ്യക്ഷനായിരുന്നു ബോബ്‌ഡെ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chief Justice Recommends To Centre Justice Bobde As Successor: Sources,New Delhi, News, Politics, Supreme Court of India, Maharashtra, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?