കൂടത്തായി കൂട്ടകൊലപാതകം: ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് തനിക്ക് അറിയാമായിരുന്നു, പുറത്തുപറയാത്തതാണ്; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ എല്ലാം വെളിപ്പെടുത്തി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു
കോഴിക്കോട്: (https://ift.tt/2nsnfbU) കൂടത്തായി കൂട്ടകൊലപാതക കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു എല്ലാം തുറന്നുപറഞ്ഞു. തന്റെ ആദ്യഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും പുറത്തുപറയാത്തതാണെന്നുമാണ് ഷാജു ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ജോളി തന്നെയും വധിക്കുമെന്ന് ഭയപ്പെട്ടതിനാലാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നാണ് ഷാജുവിന്റെ മൊഴി.
ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കളുണ്ടായിരുന്നുവെന്നും അത് കൊണ്ട് തന്നെ തന്നെ കൊല്ലുമെന്ന ഭയമുണ്ടായിരുന്നുവെന്നുമാണ് ഷാജു പറയുന്നത്. സിലിക്കും കുട്ടിക്കും രോഗമുണ്ടായിരുന്നുവെന്നാണ് അതുകൊണ്ടാണ് അവര്‍ മരിച്ചതെന്നുമാണ് ഷാജു അന്വേഷണ സംഘത്തോടും മറ്റുള്ളവരോടും നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍ ഭാര്യ സിലിയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് ഷാജുവിനോട് പറഞ്ഞിരുന്നുവെന്നും അവള്‍ മരിക്കേണ്ടവളായിരുന്നുവെന്ന് ഷാജു പ്രതികരിച്ചുവെന്നുമാണ് ജോളി മൊഴി നല്‍കിയത്. ഇവ രണ്ടും കൊലപാതകമായിരുന്നുവെന്ന് മരിച്ച റോയിയുടെയും ജോളിയുടെയും മകന്‍ റൊമോയും മൊഴി നല്‍കിയിരുന്നു.
ഷാജുവിന്റെയും ജോളിയുടെയും മൊഴികളിലെ വൈരുദ്ധ്യവും ക്രൈംബ്രാഞ്ചിന് നിര്‍ണായക തെളിവായി. സിലിയുടെയും മകളുടെയും മരണസമയത്ത് ഷാജുവിന്റെയും ജോളിയുടെയും സാന്നിധ്യവുമുണ്ടായിരുന്നു. ഇവരുടെ മുന്‍കൂട്ടിയുള്ള പദ്ധതിയാണോ ഈ കൊലപാതകങ്ങളെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
അതേസമയം, വടകര റൂറല്‍ എസ്പി ഓഫീസില്‍ ഷാജുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, Murder, Death, Crime Branch, Case, Wife, Husband, Invest, Shaju revealed on Koodathyi chain murders

Powered by Info News For You

Comments
Post a Comment