പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരെയും അന്വേഷണം വേണമെന്ന് വിജിലന്‍സ്; കരാറുകാര്‍ക്ക് മുന്‍കൂറായി അനുവദിച്ചത് എട്ടേകാല്‍ കോടി

കൊച്ചി: (www.kvartha.com 25.10.2019) പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയും അന്വേഷണം വേണമെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ്. കരാറുകാരന് എട്ടേകാല്‍ കോടി രൂപ

മുന്‍കൂര്‍ തുകയായി നല്‍കിയതിലാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാരിന് വിജിലന്‍സ് കത്ത് നല്‍കി.

Palarivattom flyover scam; Vigilance report against Ibrahim kunju, Kochi, News, Bribe Scam, Ex minister, Vigilance, High Court of Kerala, Report, Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയും അന്വേഷണം വേണമെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടിയത്.

മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി കരാറുകാര്‍ക്ക് തുക അനുവദിച്ചതില്‍ മന്ത്രിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടിയത്. മന്ത്രിയുടെ പേര് പറഞ്ഞു കൊണ്ടു തന്നെയാണ് ഹൈക്കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.

പൊതുമരാമത്തു മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്. കരാറുകാര്‍ക്ക് മുന്‍ തുക അനുവദിച്ചതില്‍ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

മന്ത്രി എന്ന നിലയിലുള്ള പങ്ക് അന്വേഷിക്കാന്‍ നേരത്തെ വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. ഇതുവരെ നടന്നത് പൊതുവായ അന്വേഷണമെന്ന നിലപാടിലാണ് ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം കൂടുതല്‍ ശക്തമാക്കാന്‍ വിജിലന്‍സിന്റെ നീക്കം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Palarivattom flyover scam; Vigilance report against  Ibrahim kunju, Kochi, News, Bribe Scam, Ex minister, Vigilance, High Court of Kerala, Report, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?