സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തി പൊതു സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തി: കണ്ണൂര്‍ ഓപ്പണ്‍ പേജിനെതിരെ പരാതിയുമായി പത്രപ്രവര്‍ത്തക യൂണിയന്‍

കണ്ണൂര്‍: (www.kvartha.com 02.10.2019) സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തി പൊതു സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി. യൂണിയന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, പ്രസിഡന്റ് എ കെ ഹാരിസ് എന്നിവരും മറ്റു ഭാരവാഹികളും സംയുക്തമായാണ് കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി പ്രതിഷ്‌കുമാറിന് ചൊവ്വാഴ്ച പരാതി നല്‍കിയത്.

പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ഇവരെ സംഘി യെന്നും ജമാത്ത് ഇസ്ലാമിക്കാരനെന്നും പറഞ്ഞ് വര്‍ഗീയ വാദികളെന്നു വിശേഷിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ ഓപ്പണ്‍ പേജ് എന്ന നവ മാധ്യമ കൂട്ടായ്മയിലൂടെയാണ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പുറത്തു വന്നത്.

Media persons complaint against Kannur open page, Kannur, News, Social Network, Police, Complaint, Press-Club, Religion, Media, Allegation, Kerala

ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച ഭാരവാഹികളെയും നിലവില്‍ വന്ന ജില്ലാ കമ്മിറ്റിയെ അപകീര്‍ത്തിപ്പെടുത്തുകയും അവര്‍ക്കു വോട്ടു ചെയ്ത ബഹുഭൂരിപക്ഷം വരുന്ന മാധ്യമ പ്രവര്‍ത്തകരെ വര്‍ഗീയ വാദികളെന്നു വിശേഷിപ്പിക്കുകയും ചെയ്തതിനാലാണ് പരാതി നല്‍കിയതെന്നു പ്രസ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

കണ്ണൂര്‍ ഓപ്പണ്‍ പേജിന്റെ അഡ്മിന്‍, പോസ്റ്റ് ക്രിയേറ്റര്‍, ഷെയര്‍ ചെയ്തവര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പരാതിയില്‍ പോലീസ് അന്വേഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നും എസ് പി ഉറപ്പുനല്‍കിയതായി പ്രസ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Media persons complaint against Kannur open page, Kannur, News, Social Network, Police, Complaint, Press-Club, Religion, Media, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?