കാന്തപുരം സുന്നി വിഭാഗം നേതാക്കള്‍ കോടിയേരിയെ സന്ദര്‍ശിച്ചു

കാസര്‍കോട്: (https://ift.tt/2oyp6MX) കാന്തപുരം സുന്നി വിഭാഗം നേതാക്കള്‍ കോടിയേരിയെ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് നേതാക്കള്‍ ഗസ്റ്റ് ഹൗസിലെത്തിയത്. മഞ്ചേശ്വരം മണ്ഡലത്തില്‍ കാന്തപുരം വിഭാഗം നിര്‍ണായക ശക്തിയാണ്. കോടിയേരി 10 മിനുട്ടോളം നേതാക്കളുമായി സംസാരിച്ചു. സൗഹാര്‍ദ സന്ദര്‍ശനമായിരുന്നുവെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്.

എന്നാല്‍ വോട്ട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയാണെന്നാണ് സൂചന. സുന്നി നേതാക്കളായ  ആറ്റക്കോയ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സയ്യിദ് ഹാമിദ് തങ്ങള്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, മൂസ മദനി തലക്കി, മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kodiyeri Balakrishnan, Top-Headlines, Trending, Manjeshwaram, by-election, Sunni leaders visited Kodiyeri Balakrishnan
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?