കനത്ത മഴ: ബൂത്തുകളില്‍ വെള്ളക്കെട്ട്, എറണാകുളത്ത് വോട്ടെടുപ്പ് മാറ്റിവെക്കാന്‍ സാധ്യത
കേരളം (www.evisionnews.co): കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്ത് പലേടത്തും വോട്ടിംഗ് തടസപ്പെട്ടു. ഇതുവരെയായി നാല് ശതമാനം പോളിംഗ് ആണ് മണ്ഡലത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല ബൂത്തുകളിലും വെള്ളം കയറി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വോട്ടിംഗ് മാറ്റിവെക്കണമെന്ന ആവശ്യവും ശക്തമാണ്. വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തുകളില്‍ കയറാന്‍ കയറാന്‍ പോലും പറ്റാത്ത സാഹചര്യത്തില്‍ വോട്ടിങ് മാറ്റിവെക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
തെക്കന്‍ മേഖലകളില്‍ മഴ പെയ്യുകയാണ്. മഞ്ചേശ്വരത്ത് രാവിലെ തന്നെ വോട്ടിംഗ് ആരംഭിച്ചു. ഇവിടെ രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 12.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
Powered by Info News For You

Comments
Post a Comment