ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറക്കുന്നതില്‍ അനിശ്ചിതത്വം; സംസ്ഥാനത്തിന് തീരുമാനമെടുക്കാവുന്ന വകുപ്പുകളില്‍ പിഴ കുറയ്ക്കും; വിഷയം മന്ത്രിസഭ യോഗം പരിഗണിച്ചേക്കും

തിരുവനന്തപുരം: (www.kvartha.com 09.10.2019) ഗതാഗത നിയമലംഘനങ്ങള്‍ക്ക് രാജ്യ വ്യാപകമായി ഏര്‍പ്പെടുത്തിയ പിഴയില്‍ കുറവ് വരുത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയില്‍ ഉണ്ടെങ്കിലും നടപ്പിലാക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാനത്തിന് തീരുമാനമെടുക്കാവുന്ന വകുപ്പുകളില്‍ പിഴ കുറക്കണമെന്നാണ് ഗതാഗത വകുപ്പിന്റെയും ഭരണ കക്ഷിയുടേയും നിലപാട്.

വ്യാപക പരാതി ഉയര്‍ന്നതിനേ തുടര്‍ന്ന് ഓണക്കാലത്ത് നിര്‍ത്തിവച്ച വാഹന പരിശോധന പുനരാരംഭിച്ചു. കടുത്ത നിയമലംഘനങ്ങളില്‍ കേസെടുത്ത് കോടതിയിലേക്ക് അയക്കാനാണ് നിലവില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനും പിഴ ശിക്ഷയില്‍ കാര്യമായ കുറവ് വരുത്തുന്നതടക്കമുള്ള തീരുമാനങ്ങള്‍ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായേക്കും.

Thiruvananthapuram, News, Kerala, Cabinet, Traffic, Fine, Traffic Law, Traffic fine revision kerala cabinet consider

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Cabinet, Traffic, Fine, Traffic Law, Traffic fine revision kerala cabinet consider 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?