മലയാളികള്‍ മാറി ചിന്തിക്കാത്തത് എന്തെ? കേരളത്തില്‍ രാഷ്ട്രീയമാറ്റം അനിവാര്യം, ബിജെപിയെ ജയിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ
മഞ്ചേശ്വരം: (www.kvartha.com 09.10.2019) പ്രബുദ്ധരായ മലയാളികള്‍ മാറി ചിന്തിക്കാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ. കേരളത്തില്‍ രാഷ്ട്രീയമാറ്റം അനിവാര്യമാണെന്നു ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ ജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് കുമ്പള മാവിനക്കട്ടയിലുള്ള എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പിണറായി ഭരണം വികസനത്തെ അകറ്റി നിര്‍ത്തുന്നു. ജനഹിതമായ താല്‍പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍ക്കാതെ, കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപ്പിക്കുന്ന ജനഹിത പദ്ധതികളോട് മുഖം തിരിച്ചുനിന്ന് വികസനത്തെ അകറ്റി നിര്‍ത്താനാണ് പിണറായി വിജയന്‍ സര്‍ക്കര്‍ കേരളത്തില്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വദേശീ ദര്‍ശന്‍, ആവാസ് യോജന, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ പദ്ധതികള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ചിഹ്നത്തല്‍ മത്സരിക്കുന്ന രവീശ തന്ത്രിയെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണ്, അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക കമ്മിറ്റി അംഗം പി കെ കൃഷ്ണദാസ്, ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, പി രമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala, kasaragod, BJP, Politics, Malayalees, By-election, Pinarayi vijayan, Union minister DV Sadananda Gowda against Pinarayi Govt

Powered by Info News For You

Comments
Post a Comment