പണവുമായി വോട്ടര്‍മാരെ സമീപിച്ചെന്ന് ആരോപണം: മഞ്ചേശ്വരത്ത് മുന്‍ എം.എല്‍.എല്‍ സി.എച്ച് കുഞ്ഞമ്പുവിനെ നാട്ടുകാര്‍ തടഞ്ഞു


കാസര്‍കോട് (www.evisionnews.co): ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചിട്ടും മണ്ഡലത്തിന്റെ പുറത്തു നിന്നുള്ള സി.പി.എം നേതാക്കളും പ്രവര്‍ത്തകരും മഞ്ചേശ്വരത്ത് വ്യാപകമായി വീടുകള്‍ കയറിവോട്ട് പിടിക്കുന്നതായി ആരോപണം. ഇതേതുടര്‍ന്ന് മംഗല്‍പാടി പഞ്ചായത്തിലെ ഷിറിയയിലാണ് വോട്ട് തേടാനിറങ്ങിയ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.എല്‍.എയുമായ സി.എച്ച് കുഞ്ഞമ്ബുവിനെ നാട്ടുകാര്‍ തടഞ്ഞു വെച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് അടക്കമുള്ള പ്രവര്‍ത്തകരാണ് വ്യാപകമായി വീടുകള്‍ കയറി വോട്ട് തേടുന്നതെന്നാണ് ആരോപണം. മംഗല്‍പാടി മഞ്ചേശ്വരം കുമ്പള പഞ്ചായത്തുകളിലെ പലപ്രദേശങ്ങളിലും പുറത്തു നിന്നുള്ള സി.പി.എം പ്രവര്‍ത്തകര്‍ വീടുകള്‍ കയറുന്നതായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?