അബുദാബി കെ.എം.സി.സി നീലേശ്വരം മുനിസിപ്പല്‍ കമ്മിറ്റി: ഇബ്രാഹിം പള്ളിക്കര പ്രസി, കെ. സമീര്‍ ജന. സെക്ര

അബുദാബി (www.evisionnews.co): അബുദാബി നീലേശ്വരം മുനിസിപ്പല്‍ കമ്മിറ്റി രൂപീകരണ യോഗം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ തൃക്കരിപ്പൂര്‍ മണ്ഡലം കെഎംസിസി ഉപാധ്യക്ഷന്‍ യൂസഫലി പള്ളി വളപ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ഓര്‍ച്ച ശാഖ ലീഗ് ആസ്ഥാന മന്ദിര നിര്‍മാണാവശ്യാര്‍ത്ഥം യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ ഇ.എം കുട്ടി ഹാജിക്കും ഫുആദ് ഹാജിക്കും യോഗത്തില്‍ സ്വീകരണം നല്‍ക്കി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്‌പോര്‍ട്‌സ് വിംഗ് സെക്രട്ടറി മുജീബ് മൊഗ്രാല്‍ മുഖ്യപ്രഭാഷണം നടത്തി.

കെ.എം.സി.സി ജില്ലാ സെക്രട്ടറി ഹനീഫ കാസര്‍കോട്, ജില്ലാ ഭാരവാഹി സത്താര്‍ കുന്നുംകൈ, മണ്ഡലം നേതാക്കളായ സാദത്ത് തൃക്കരിപ്പൂര്‍, ഷമീം ബേക്കല്‍, ഷാഫി സിയാറത്തിങ്കര, കുഞ്ഞബ്ദുല്ല, ഫൈസല്‍, സൈനുദ്ധീന്‍, യാസര്‍ സംസാരിച്ചു. നവാസ് തൈലക്കണ്ടി സ്വാഗതവും ഇബ്രാഹിം പള്ളിക്കര നന്ദിയും പറഞ്ഞു. 'സ്‌നേഹപൂര്‍വം-19' പരിചയമില്ലാത്തവരെ പരിചയപെടാന്‍ എന്ന ക്യാമ്പയിന്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്താന്‍ തീരുമാനിച്ചു.

ഭാരവാഹികള്‍: നൂറുദ്ദീന്‍ തൈലക്കണ്ടി (മുഖ്യരക്ഷാധികാരി), ഇബ്രാഹിം പള്ളിക്കര (പ്രസി), കെ സമീര്‍ (ജന. സെക്ര) മുഹമ്മദ് ശാഫി പി (ട്രഷ), അബ്ദുള്ള ഒടി, യൂസഫ് പള്ളിക്കര (വൈസ് പ്രസി), വാരിസ് ടി.കെ, അഷ്‌റഫ് പള്ളിക്കര (ജോ സെക്ര), നവാസ് തൈലക്കണ്ടി, യൂസഫലി, കുഞ്ഞബ്ദുള്ള, ഫൈസല്‍, സൈനുദ്ദീന്‍, യാസര്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?