പരിക്കില്‍ നിന്ന് മുക്തനായി പുലിക്കുട്ടിയെത്തി; ഇന്ററിനെതിരെ പിന്നില്‍ നിന്നശേഷം പൊരുതിക്കയറി ബാഴ്‌സയുടെ വിജയഭേരി
ബാഴ്‌സലോണ: (www.kvartha.com 03.10.2019) ഇന്റര്‍ മിലാനെതിരെ പിന്നില്‍ നിന്നശേഷം പൊരുതിക്കയറി ബാഴ്‌സലോണയുടെ വിജയഭേരി. സ്വന്തം തട്ടകമായ ക്യാംപ്‌നൗവില്‍ നടന്ന പോരില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് കറ്റാലന്‍ കരുത്തരുടെ വിജയം. പരിക്ക് പൂര്‍ണ്ണമായും മാറി മെസ്സി കളത്തിലിറങ്ങിയ മത്സരത്തില്‍ സുവാരസിന്റെ ഇരട്ടഗോളുകളാണ് ബാഴ്‌സയെ വിജയത്തിലെത്തിച്ചത്.
മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടില്‍ സ്‌റ്റേഡിയത്തെ നിശബ്ദമാക്കി ഇന്റര്‍ ഗോള്‍ നേടി. മാര്‍ട്ടിനെസാണ് ഇന്ററിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതുവരെ ഇന്ററാണ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ബാഴ്‌സ തിരിച്ചുവന്നു. 58ആം മിനുട്ടില്‍ സുവാരസിലൂടെ ബാഴ്‌സ സമനില പിടിച്ചു. വിജയഗോളിനായി ഇരമ്പിക്കയറിയ ബാഴ്‌സ 84ആം മിനുട്ടില്‍ സുവാരസിലൂടെ ലക്ഷ്യത്തിലെത്തി. മെസ്സിയുടെ ഉജ്ജ്വല നീക്കത്തിനൊടുവിലാണ് ഗോള്‍ പിറന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Barcelona, Lionel Messi, Inter Milan, Barcelona vs Inter Milan: Player ratings from Champions League clash as Luis Suarez goals seal win

Powered by Info News For You

Comments
Post a Comment