കനത്ത മഴ; എറണാകുളം സൗത്ത് സ്റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറി; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു; സ്റ്റേഷനിലെത്തിയവര്‍ മെട്രോയില്‍ കയറി യാത്ര തുടരണമെന്ന് അധികൃതര്‍
കൊച്ചി: (www.kvartha.com 21.10.2019) തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന്റെ ട്രാക്കില്‍ ഉള്‍പ്പടെ വെള്ളം കയറിയതിനെ തുടര്‍ന്ന് റെയില്‍ ഗാതഗതം നിറുത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.
സൗത്ത് സ്റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിവിധ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് സൗത്തില്‍ നിന്നു പുറപ്പെടേണ്ട ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകും. സൗത്ത് സ്റ്റേഷനില്‍ എത്തിയവര്‍ മെട്രോയില്‍ കയറി നോര്‍ത്തിലെത്തി യാത്ര തുടരാന്‍ ശ്രമിക്കണമെന്നും റെയില്‍വേ അധികൃതര്‍ നിര്‍ദേശിച്ചു.
അതിനിടെ തിങ്കളാഴ്ച രാവിലെ സംസ്ഥാനത്ത് അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. രാവിലെ ഏഴ് മണിക്ക് തന്നെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചെങ്കിലും കനത്ത മഴ വില്ലനായതോടെ പോളിംഗ് ബൂത്തുകളില്‍ താരതമ്യേന തിരക്ക് കുറവാണ് . പലയിടത്തും പോളിങ്ങ് ഓഫീസര്‍മാര്‍ ഇരിക്കുന്നത് അരയ്‌ക്കൊപ്പം വെള്ളത്തിലാണ്.
മഞ്ചേശ്വരം ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടും വെളിച്ചക്കുറവും കാരണം എറണാകുളത്തെ ചില പോളിംഗ് ബൂത്തുകള്‍ മാറ്റി ക്രമീകരിച്ചു. ആദ്യ മണിക്കൂറില്‍ തിരക്ക് കുറഞ്ഞതോടെ മുന്നണികള്‍ ആശങ്കയിലാണ് . ഉച്ചയ്ക്ക് മുമ്പ് വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കാനാണ് പ്രവര്‍ത്തകരുടെ ശ്രമം. എറണാകുളത്തെ ഒരു ബൂത്തുകളില്‍ പോലും ഇപ്പോള്‍ തിരക്കില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Heavy rain continues in the state; Kochi water logged, train services cancelled, Kochi, News, Ernakulam, By-election, Rain, Voters, Kerala.

Powered by Info News For You

Comments
Post a Comment